ലോക്ക് ഡൗൺ നിയമങ്ങൾ കർശനമായി പാലിക്കണം; കൊവിഡ് ബാധിത മേഖലകളിൽ പൂൾ ടെസ്റ്റിം​ഗ് നടത്തും: യോ​ഗി ആദിത്യനാഥ്

Web Desk   | Asianet News
Published : Apr 22, 2020, 02:39 PM IST
ലോക്ക് ഡൗൺ നിയമങ്ങൾ കർശനമായി പാലിക്കണം; കൊവിഡ് ബാധിത മേഖലകളിൽ പൂൾ ടെസ്റ്റിം​ഗ് നടത്തും: യോ​ഗി ആദിത്യനാഥ്

Synopsis

 അതുപോലെ തന്നെ ആരോ​ഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ഉദ്യോ​ഗസ്ഥരോട് അഭ്യർത്ഥിച്ചു.   


ലക്നൗ: കൊറോണ വൈറസ് ബാധ വ്യാപകമായ പ്രദേശങ്ങളിൽ പൂൾ ടെസ്റ്റിം​ഗ് നടത്തുമെന്ന് യോ​ഗി ആദിത്യനാഥ്. ലക്നൗ, പ്രയാ​ഗ്‍രാജ്, ആ​ഗ്ര എന്നിവിടങ്ങളിൽ പൂൾ ടെസ്റ്റിം​ഗ് ആരംഭിച്ചതിൽ അദ്ദേഹം സംത‍ൃപ്തി പ്രകടിപ്പിച്ചു. യോ​ഗി ആദിത്യനാഥിന്റെ ഔദ്യോ​ഗിക വസതിയിൽ വച്ചാണ് ലോക്ക്ഡൗൺ അവലോകന യോ​ഗം നടത്തിയത്. ക്വാറന്റൈനിൽ കഴിയുന്നവർ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ആവർത്തിച്ച് ഓർമ്മിപ്പിച്ചു. അതുപോലെ തന്നെ കൊവിഡ് 19 രോ​ഗികൾക്ക് ഓക്സിജൻ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം. ആശുപത്രികളിൽ ആവശ്യമായ ഓക്സിജൻ സിലിണ്ടറുകൾ ഉണ്ടോയെന്ന് ഉറപ്പു വരുത്താൻ ഉദ്യോ​ഗസ്ഥരെ ചുമതലപ്പെടുത്തി. 

ഡ്യൂട്ടിയിലായിരിക്കുന്ന ആരോ​ഗ്യപ്രവർത്തകരുടെയും പൊലീസ് ഉദ്യോ​ഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.  വൈറസ്ബാധയിൽ നിന്ന് രക്ഷനേടാൻ മെഡിക്കൽ രം​ഗത്ത് പ്രവർത്തിക്കുന്നവർ എല്ലാവരും സുരക്ഷാ വസ്ത്രങ്ങൾ ധരിക്കണമെന്നും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൊവിഡ് 19 കേസുകൾ കൈകാര്യം ചെയ്യുന്നതിൽ മെഡിക്കൽ ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകണം. അവർക്കു വേണ്ടി പരിശീലനപരിപാടികൾ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലാസ്മ തെറാപ്പി അനുകൂലമായ ഫലമാണ് നൽകുന്നത്. അതുപോലെ തന്നെ ആരോ​ഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ഉദ്യോ​ഗസ്ഥരോട് അഭ്യർത്ഥിച്ചു. 

അന്തർസംസ്ഥാന, അന്തർജില്ലാ യാത്രകളെ കർശനമായി പരിശോധിക്കണമെന്നും ലോക്ക് ഡൗൺ നിയമങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും യോ​ഗി ആദിത്യനാഥ് ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്തെ കമ്യൂണിറ്റി കിച്ചൻ പ്രവർത്തനങ്ങളെ അഭിനന്ദിച്ച മുഖ്യമന്ത്രി അഭയകേന്ദ്രങ്ങളും കമ്യൂണിറ്റി കിച്ചനുകളും എല്ലാ ദിവസവും ശുചിയാക്കണമെന്നും ജീവനക്കാരെ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും പറഞ്ഞു. അതുപോലെ റംസാൻ മാസത്തിൽ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരികെയെത്തിയ തൊഴിലാളികൾക്കായി പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തുമെന്നും മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന വിവാദ പ്രസ്താവന; കോൺ​ഗ്രസ് എംഎൽഎക്കെതിരെ പ്രതിഷേധം ശക്തം
നീതി കിട്ടിയില്ല, അവൾ മരണത്തിന് കീഴടങ്ങി; മണിപ്പൂർ കലാപത്തിനിടെ കൂട്ടബലാത്സം​ഗത്തിനിരയായ 20കാരി മരിച്ചു