'വീടെവിടെയാണെ'ന്ന് ജഡ്ജിനോട് ചോദിച്ചു, യുപിയില്‍ 3 പൊലീസുകാർക്ക് സസ്പെൻഷൻ; ​ഗുരുതരമായ കുറ്റമെന്ന് അധികൃതർ

Published : Oct 28, 2022, 06:58 PM IST
'വീടെവിടെയാണെ'ന്ന് ജഡ്ജിനോട് ചോദിച്ചു, യുപിയില്‍ 3 പൊലീസുകാർക്ക് സസ്പെൻഷൻ; ​ഗുരുതരമായ കുറ്റമെന്ന് അധികൃതർ

Synopsis

ഗൗരവമേറിയ കുറ്റം എന്നാണ് സംഭവത്തെ അംബേദ്കർ നഗർ ഐജി വിശേഷിപ്പിച്ചത്. 

ദില്ലി:  അലഹബാദ് ഹൈക്കോടതി ജഡ്ജിനോട് "എവിടെയാണ് വീട്? എങ്ങോട്ടാണ് പോകേണ്ടത്" എന്ന് ചോദിച്ച 3 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ജഡ്ജിന് എസ്കോർട്ട് പോയ കോൺസ്റ്റബിൾമാർ, എസ് ഐ എന്നിവർക്കാണ് സസ്പെൻഷൻ. ഗൗരവമേറിയ കുറ്റം എന്നാണ് സംഭവത്തെ അംബേദ്കർ നഗർ ഐജി വിശേഷിപ്പിച്ചത്. ഉത്തർപ്രദേശിലെ പൊലീസ് ഉദ്യോ​ഗാസ്ഥരാണ് ജ‍ഡ്ജിനോട് വീടിനെക്കുറിച്ചുള്ള വിശദാംശങ്ങൾ  ചോദിച്ചത്. പൊലിസ് കോൺസ്റ്റബിൽമാരായ റിഷഭ് രാജ് യാദവ്, അയൂബ് വാലി, സബ് ഇൻസ്പെക്ടർ‌ തേജ് ബഹാദൂർ സിം​ഗ് എന്നിവർക്കാണ് നടപടി നേരിടേണ്ടി വന്നത്. 

വിവാഹ ശേഷം വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമല്ലെന്ന് മുംബൈ ഹൈക്കോടതി

രസ​ഗുളയെച്ചൊല്ലി വിവാഹപ്പന്തലിൽ കൂട്ടയടി, കുത്തേറ്റ് അതിഥി കൊല്ലപ്പെട്ടു

രസ​ഗുളയെച്ചൊല്ലി വിവാഹപ്പന്തലിൽ വിരുന്നിനെത്തിയവരുടെ കൂട്ടത്തല്ല്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. സംഭവത്തിൽ കുത്തേറ്റ് വിവാഹത്തിനെത്തിയ അതിഥി കൊല്ലപ്പെട്ടു. നഗരത്തിലെ എത്മാദ്പൂർ മേഖലയിലാണ് സംഭവം. തർക്കം രൂക്ഷമായതോടെ അതിഥികൾ പരസ്പരം പ്ലേറ്റുകൾ എറിഞ്ഞു. സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേൽക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. എത്മാദ്പൂരിലെ ഖണ്ഡോളിയിൽ പിതാവ് രണ്ട് ആൺമക്കളെ വിവാഹച്ചടങ്ങ് ഒരുമിച്ച് നടത്തുകയായിരുന്നു. സമീപത്തെ വിനായക് ഭവനിൽ വച്ചായിരുന്നു ചടങ്ങുകൾ. ഇതിനിടയിൽ, മധുരപലഹാരം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വാക്കേറ്റം കൈയാങ്കളിയിലെത്തിയതോടെ ഇരുകൂട്ടരും പരസ്പരം പ്ലേറ്റുകൾ എറിയാൻ തുടങ്ങി. സ്പൂണും കത്തിയും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയും ചെയ്തു. ഇനിതിനിടെയിലാണ് ഒരാൾക്ക് കുത്തേറ്റത്. 20കാരനായ സണ്ണി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ  നിരവധി പേർക്ക് പരിക്കേറ്റതായി എസ്പി (റൂറൽ) സത്യജീത് ഗുപ്ത പറഞ്ഞു. സാമ്പിളുകളും മറ്റ് തെളിവുകളും ശേഖരിക്കുന്നതിനായി ഫോറൻസിക് സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചു. സണ്ണിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. 

ഫയർ ഹെയർകട്ട് പാളി; മുടിവെട്ടാനെത്തിയ 18കാരന് ​ഗുരുതരമായി പൊള്ളലേറ്റു -വീഡിയോ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്