'സോണിയ ഗാന്ധിയുടെ വാദങ്ങൾ കളവ്'; ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ പഞ്ചാബിൽ ആയുധമാക്കി ബിജെപിയും ആം ആദ്മി പാർട്ടിയും

Published : Nov 11, 2026, 07:54 AM IST
Sonia Gandhi

Synopsis

ഇന്ദിരാഗാന്ധി ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെക്കുറിച്ച് പ്രകടിപ്പിക്കാത്ത പശ്ചാത്താപം സോണിയ എങ്ങനെ ഇപ്പോൾ എഴുതിയതെങ്ങനെയെന്ന് ആം ആദ്മി പാർട്ടി ചോദിക്കുന്നു. സോണിയ ഗാന്ധിയുടെ പുസ്തകം മുസ്ലിം വോട്ട് ബാങ്കിൽ കേന്ദ്രീകരിക്കുന്നത് മാത്രമെന്ന് ബിജെപിയും ആരോപിക്കുന്നു

ദില്ലി: സോണിയ ഗാന്ധിയുടെ പുസ്തകം ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ പഞ്ചാബിൽ കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപിയും ആം ആദ്മി പാർട്ടിയും. 1984ലെ സിഖ് കൂട്ടക്കൊലയെക്കുറിച്ച് സോണിയ ഗാന്ധിയുടെ വാദങ്ങൾ കളവാണെന്നാണ് ബിജെപിയും ആം ആദ്മി പാർട്ടിയും ആരോപിക്കുന്നത്. കലാപം തുടങ്ങിയപ്പോൾ രാജീവ് ഗാന്ധി ദില്ലിയിൽ സേനയെ വിന്യസിക്കാൻ ഉത്തരവ് നൽകിയെന്ന വാദം സിഖ് ആക്ടിവിസ്റ്റുകളും തള്ളി. കലാപത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷനുകൾ സേനയെ വിന്യസിക്കാത്തതിന് സർക്കാരിനെ വിമർശിച്ചിരുന്നു എന്ന് അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക പറയുന്നു.

ഇന്ദിരാഗാന്ധി ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെക്കുറിച്ച് പ്രകടിപ്പിക്കാത്ത പശ്ചാത്താപം സോണിയ എങ്ങനെ ഇപ്പോൾ എഴുതിയതെങ്ങനെയെന്ന് ആം ആദ്മി പാർട്ടി ചോദിക്കുന്നു. സോണിയ ഗാന്ധിയുടെ പുസ്തകം മുസ്ലിം വോട്ട് ബാങ്കിൽ കേന്ദ്രീകരിക്കുന്നത് മാത്രമെന്ന് ബിജെപിയും ആരോപിക്കുന്നു. മേനക ഗാന്ധിയുമായി കടുത്ത ഭിന്നത ഉണ്ടായിരുന്നുവെന്ന് സോണിയാ ഗാന്ധി തന്‍റെ പുസ്തകത്തിൽ തുറന്നെഴുതിയിരുന്നു. കുടുംബത്തിൽ സമാധാനം നിലനിർത്താൻ ആദ്യമൊക്കെ മേനകയുടെ വഴക്കുകൾ അവഗണിച്ചു, എന്നാൽ പിന്നീട് താനും മറുപടി നൽകിത്തുടങ്ങിയെന്നും സോണിയ ഗാന്ധി ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ എന്ന പുസ്തകത്തിൽ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗോവ-മം​ഗളൂരൂ വന്ദേഭാരത് ബെം​ഗളൂരുവിലേക്ക് നീട്ടി; മണിക്കൂറിൽ 54 കി.മീ മാത്രം വേ​ഗത, നവംബർ 13 മുതൽ സർവീസ്
ബിൽ ക്ലിൻ്റണിന്റെ പെരുമാറ്റത്തിൽ വിമർശനവുമായി സോണിയ ഗാന്ധി; 'ഇന്ത്യ സന്ദർശനത്തിനിടെ നൽകിയ വിരുന്നിൽ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കി'