
ബെംഗളൂരു: ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ബെംഗളൂരുവിലേക്ക് നീട്ടി. നവംബർ 13 മുതൽ ഗോവ-ബെംഗളൂരൂ(മഡ് ഗാവ്-യശ്വന്ത്പുർ) വന്ദേഭാരത് സർവീസ് ആരംഭിക്കും. നവംബർ 13-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗോവ-ബെംഗളൂരൂ വന്ദേഭാരത് രാജ്യത്തിന് സമർപ്പിക്കും. ആഴ്ചയിൽ ആറുദിവസം ഇരുദിശകളിലേക്കും ട്രെയിൻ സർവീസ് നടത്തും. ബെംഗളൂരുവിൽനിന്ന് ബുധനാഴ്ചയും ഗോവയിൽനിന്ന് വ്യാഴാഴ്ചയും സർവീസ് ഉണ്ടാകില്ല.
രാവിലെ 7.35-ന് ട്രെയിൻ യശ്വന്ത്പൂരിൽനിന്ന് പുറപ്പെടും. രാത്രി 8.55-ന് ഗോവയിലെത്തും. ഗോവയിൽനിന്ന് രാവിലെ 8.20ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 9.15ന് യശ്വന്ത്പൂരിൽ എത്തും. ശ്രാവണബെലഗോള, ഹാസൻ സക്ലേഷ് പുര, സുബ്രഹ്മണ്യ റോഡ്, കബക്കാപുത്തൂർ, മംഗളൂരു ജംഗ്ഷൻ, തൊക്കൂർ, ഉഡുപ്പി കുന്താപ്പുര, മൂകാംബിക റോഡ് ബൈന്ദൂർ, മുരുഡേശ്വർ ഗോകർണ റോഡ്, കാർവാർ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്.
മണിക്കൂറിൽ 54 കിലോമീറ്റർ മാത്രമാകും ട്രെയിനിന്റെ വേഗത. രാജ്യത്തെ വന്ദേഭാരത് സർവീസുകളിൽ വേഗം കുറഞ്ഞ സർവീസാകും ഇത്. ഗോവ-മംഗളൂരൂ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടണമെന്ന് നേരത്തേ ആവശ്യമുയർന്നിരുന്നു. എന്നാൽ, ഇത് പരിഗണിക്കാതെയാണ് മംഗളൂരുവിൽനിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നീട്ടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam