ബിഎൽഎം ചെയർമാന്റെ അറസ്റ്റിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം; വിജയ്ക്കൊപ്പമുള്ള ചിത്രം ഉയർത്തി ഡിഎംകെ, അന്വേഷണം ആവശ്യപ്പെട്ട് ഉദയനിധി സ്റ്റാലിൻ

Published : Oct 30, 2026, 03:46 PM IST
Vijay Prem Kumar photo

Synopsis

ബിഎൽഎം ചെയർമാൻ പ്രേംകുമാറിൻ്റെ അറസ്റ്റിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം. മുഖ്യമന്ത്രിയുടെ ഓഫീസിൽ വിജയ്ക്കൊപ്പമുള്ള പ്രേംകുമാറിന്റെ ചിത്രം ആയുധമാക്കി ഡിഎംകെ.

ചെന്നൈ: ബിഎൽഎം ചെയർമാൻ പ്രേംകുമാറിൻ്റെ അറസ്റ്റിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം. മുഖ്യമന്ത്രിയുടെ ഓഫീസിൽ വിജയ്ക്കൊപ്പമുള്ള പ്രേംകുമാറിന്റെ ചിത്രം ആയുധമാക്കി ഡിഎംകെ രംഗത്തെത്തി. ജൂലൈയിൽ ഒരു സ്വകാര്യ ചാനലിന്റെ ഡയറക്ടർമാർക്കൊപ്പം പ്രേംകുമാർ വിജയിയെ സന്ദർശിച്ചതാണ് വിവാദമായത്. തട്ടിപ്പുകാരനും മുഖ്യമന്ത്രിയും തമ്മിൽ എന്ത് ബന്ധമെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ സിബിഐ, ഇഡി, എസ്എഫ്ഐഓ അന്വേഷണം ആവശ്യപ്പെട്ടു. പ്രേംകുമാറിന്റെ കമ്പനിയുടെ ബസുകൾ ടിവികെ പരിപാടികൾക്ക് ഉപയോഗിക്കുന്നുണ്ട്. വിശ്വാസവോട്ടിന് മുൻപ് എംഎൽഎമാരെ കൊണ്ടുപോയത് ഈ ബസുകളിൽ ആണെന്നും ഉദയനിധി ആരോപിച്ചു. എന്നാൽ, ചാനലിന്റെ തമിഴ് വിഭാഗവുമായി പ്രേകുമാറിന് ബന്ധം ഇല്ലെന്ന് സ്വകാര്യ ചാനൽ വിശദീകരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2027 യുപി നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപി സംസ്ഥാന എക്സിക്യൂട്ടീവിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗും, നീക്കങ്ങൾ ശക്തമാക്കാൻ ബിജെപി
ജഡ്ജിമാരെ ലക്ഷ്യംവെച്ചുള്ള പൊതുയോഗങ്ങൾക്ക് പൊലീസ് അനുമതി നൽകരുത്: മദ്രാസ് ഹൈക്കോടതിയുടെ കർശന ഉത്തരവ്