കത്തയച്ചിട്ട് 10 ദിവസം, സിംഗപൂർ യാത്രക്ക് അനുമതി നൽകാതെ കേന്ദ്രം; താനൊരു കുറ്റവാളി അല്ലെന്ന് കെജ്രിവാള്‍

By Web TeamFirst Published Jul 18, 2022, 10:00 PM IST
Highlights

'ഞാൻ തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എയാണ്. എന്തിനാണ് എന്നെ ലോക നഗരങ്ങളുടെ ഉച്ചകോടിക്ക് പോകുന്നതിൽ നിന്ന്  തടയുന്നതെന്ന്  മനസ്സിലാകുന്നില്ല.  ഒരു കുറ്റവാളിയല്ല,  ഒരു മുഖ്യമന്ത്രിയും രാജ്യത്തെ ഒരു സ്വതന്ത്ര പൗരനുമാണ്'- കെജ്രിവാള്‍ പറയുന്നു.

ദില്ലി: സിംഗപ്പൂരില്‍ നടക്കുന്ന ആഗോള ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. താന്‍ കുറ്റവാളിയല്ലെന്നും യാത്രക്ക് അനുമതി നല്‍കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. സിംഗപ്പൂരില്‍ നടക്കുന്ന ലോക നഗര ഉച്ചകോടിയിൽ പങ്കെടുക്കാൻ അനുമതി തേടി ജൂൺ 7 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതാണ്. പത്ത് ദിവസം കഴിഞ്ഞിട്ടും അനുമതി ലഭിച്ചില്ലെന്ന് കെജ്രിവാള്‍ ആരോപിച്ചു.

'ദില്ലി മോഡൽ' ലോകത്തിന് മുന്നിൽ അവതരിപ്പാക്കാനിയ സിംഗപ്പൂർ യാത്രയ്ക്ക് അനുമതി നല്‍കണെമന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  ജൂലൈ 31 മുതൽ ഓഗസ്റ്റ് 3 വരെയാണ് ആഗോള ഉച്ചകോടി. എന്നാല്‍ യാത്രയ്ക്ക് അനുമതി നൽകുന്നതിൽ കേന്ദ്രം കാലതാമസം വരുത്തുകയാണെന്നാണ് കെജ്രിവാളിന്‍റെ ആരോപണം. 'ലോക നഗര  ഉച്ചകോടിയിൽ ദില്ലി മോഡൽ അവതരിപ്പിക്കാൻ സിംഗപ്പൂർ സർക്കാർ എന്നെ ക്ഷണിച്ചിട്ടുണ്ട്. ഈ സമ്മേളനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ നേതാക്കൾ സിംഗപ്പൂരിലെത്തുന്നുണ്ട്. ഇവരുടെയെല്ലാം മുന്നിൽ ദില്ലി മോഡൽ അവതരിപ്പിക്കും. ഇത് ഇന്ത്യയ്ക്ക് ഏറെ അഭിമാനകരമായ നിമിഷമായിരിക്കും'- കെജ്രിവാള്‍ പറയുന്നു. രാജ്യത്തിലെ ആഭ്യന്തര ഭിന്നത ആഗോളതലത്തിൽ പ്രതിഫലിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More :  രാഷ്ട്രപതി തെരഞ്ഞെടുപ്പ് വോട്ടിംഗ് പൂർത്തിയായി, എട്ട് എംപിമാർ വോട്ട് ചെയ്തില്ല

'ഞാൻ തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എയാണ്. എന്തിനാണ് എന്നെ ലോക നഗരങ്ങളുടെ ഉച്ചകോടിക്ക് പോകുന്നതിൽ നിന്ന്  തടയുന്നതെന്ന്  മനസ്സിലാകുന്നില്ല.  ഒരു കുറ്റവാളിയല്ല,  ഒരു മുഖ്യമന്ത്രിയും രാജ്യത്തെ ഒരു സ്വതന്ത്ര പൗരനുമാണ്. സിംഗപ്പൂർ സന്ദർശിക്കുന്നതിൽ നിന്ന് എന്നെ തടയാൻ നിയമപരമായ ഒരു അടിസ്ഥാനവുമില്ല, അതുകൊണ്ടുതന്നെ ഇതിന് പിന്നിൽ രാഷ്ട്രീയ കാരണമുണ്ടെന്ന് തോന്നുന്നു- കെജ്രിവാള്‍ ആരോപിച്ചു. ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒരു മുഖ്യമന്ത്രിയെ തടയുന്നത് രാജ്യതാൽപ്പര്യത്തിന് വിരുദ്ധമാണെന്നും യാത്രയ്ക്ക് അനുമതി നല്‍കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.  

Read More : GST : കണ്‍ഫ്യൂഷന്‍ വേണ്ട; 5 ശതമാനം ജിഎസ്‍ടി ആരൊക്കെ നല്‍കണമെന്ന് വ്യക്തതവരുത്തി കേന്ദ്രം

click me!