നേതാക്കള്‍ വാക്കുപാലിക്കുന്നില്ല, രാജ്യത്തെ രാഷ്ട്രീയം വിശ്വാസ്യതാ പ്രതിസന്ധി നേരിടുന്നു; രാജ്‌നാഥ് സിംഗ്

Published : Feb 22, 2020, 06:55 AM IST
നേതാക്കള്‍ വാക്കുപാലിക്കുന്നില്ല, രാജ്യത്തെ രാഷ്ട്രീയം വിശ്വാസ്യതാ പ്രതിസന്ധി നേരിടുന്നു; രാജ്‌നാഥ് സിംഗ്

Synopsis

സമൂഹത്തെ നീതിയുടെ പാതയിലേക്ക് കൊണ്ടുപോകുന്ന വ്യവസ്ഥയാണ് രാഷ്ടീയം. എന്നാല്‍ ഇന്ന് അതിന്റെ അര്‍ത്ഥവും സത്തയും നഷ്ടപ്പെട്ടിരിക്കുന്നുവെന്നും രാജ് നാഥ് സിംഗ്.

ദില്ലി: വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള വ്യത്യാസം കാരണം രാജ്യത്തെ രാഷ്ട്രീയം വിശ്വാസ്യതാ പ്രതിസന്ധി നേരിടുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ദില്ലിയില്‍ ശിവരാത്രി ഉത്സവ പരിപാടിയില്‍ പഹ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ നീതിയുടെ പാതയിലേക്ക് കൊണ്ടുപോകുന്ന വ്യവസ്ഥയാണ് രാഷ്ടീയം. എന്നാല്‍ ഇന്ന് അതിന്റെ അര്‍ത്ഥവും സത്തയും നഷ്ടപ്പെട്ടിരിക്കുന്നുവെന്നും രാജ് നാഥ് സിംഗ് അഭിപ്രായപ്പെട്ടു. 

രാഷ്ട്രീയത്തിലെ വിശ്വാസ്യതാ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള വെല്ലുവിളി സ്വീകരിക്കാൻ ജനങ്ങളോട് മന്ത്രി ആവശ്യപ്പെട്ടു. 'രാഷ്ട്രീയത്തെ ആളുകള്‍ വെറുത്തുതുടങ്ങി. ഇത് രാഷ്ട്രീയക്കാരുടെ വാക്കുകളിലും പ്രവൃത്തികളിലുമുള്ള വ്യത്യാസത്തിൽ നിന്നാണ് ഉണ്ടായത്. ഈ പ്രതിസന്ധി അവസാനിപ്പിക്കുകയെന്നത് ഒരു വെല്ലുവിളിയായി നമുക്ക് എന്തുകൊണ്ട് എടുക്കാനാവില്ല'- രാജ് നാഥ് സിംഗ് ജനങ്ങളോട് ചോദിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആര്യ വൈദ്യ ഫാർമസി സ്ഥാപകന്‍റെ മകളെ കൊന്ന് സ്വ‍ർണവും പണവുമായി മുങ്ങിയ നേപ്പാളി സംഘത്തിലെ മൂന്നാമനും പിടിയിൽ, വീട്ടു ജോലിക്കാരിക്കായി തെരച്ചിൽ
ഭക്ഷണപാത്രത്തിൽ ഒളിപ്പിച്ച നിലയിൽ 4 കിലോ സ്ഫോടക വസ്തു, കശ്മീരിലെ പൂഞ്ചിൽ അട്ടിമറി ശ്രമം തകർത്ത് സുരക്ഷാസേന