ഹിമാചല്‍ വിധിയെഴുതുന്നു, വോട്ടെടുപ്പ് തുടങ്ങി, പോളിംഗില്‍ പുതിയ ചരിത്രം കുറിക്കണമെന്ന് പ്രധാനമന്ത്രി

By Web TeamFirst Published Nov 12, 2022, 8:43 AM IST
Highlights

രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചര വരെയാണ് വോട്ടെടുപ്പ്. 56 ലക്ഷത്തോളം വോട്ട‌ർമാരാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് ചട്ടങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഷിംല: രണ്ടുമാസം നീണ്ട പ്രചാരണ കോലാഹലങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും ശേഷം ഹിമാചൽ പ്രദേശ് വിധിയെഴുതുന്നു. വോട്ടെടുപ്പ് തുടങ്ങി. 68 മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുന്നത്. പോളിംഗില്‍ പുതിയ ചരിത്രം  കുറിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കന്നി വോട്ടര്‍മാര്‍ക്ക് പ്രധാനമന്ത്രി ആശംസ അറിയിക്കുകയും ചെയ്തു. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചര വരെയാണ് വോട്ടെടുപ്പ്. 56 ലക്ഷത്തോളം വോട്ട‌ർമാരാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് ചട്ടങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്.

67 കമ്പനി കേന്ദ്രസേനയെയും, 15 കമ്പനി സിആ‌ർപിഎഫിനെയും സംസ്ഥാനത്ത് വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മോദി പ്രഭാവത്തിൽ തുടർ ഭരണം നേടാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ, എന്നാൽ ഭരണ വിരുദ്ധ വികാരം മുതലെടുത്ത് അധികാരത്തിൽ തിരിച്ചെത്താമെന്ന് കോൺഗ്രസ് കരുതുന്നു. ത്രികോണ പോരിന് കളമൊരുക്കിയ ആംആദ്മി പാ‌ർട്ടിക്ക് കിട്ടുന്ന വോട്ട് ഇത്തവണ മറ്റ് പാർട്ടികൾക്ക് നിർണായകമാകും. ഡിസംബർ 8 നാണ് വോട്ടെണ്ണൽ.

click me!