
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭവാനിപൂരിൽ( Bhawanipur ) വോട്ടെടുപ്പ്(polling) തുടങ്ങി. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണ്ഡലത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ പോളിംഗ് ബൂത്തുകളുടെ 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ ബാധകമായിരിക്കും. സംസ്ഥാന പൊലീസിനൊപ്പം കേന്ദ്ര സേനയേയും ഭവാനിപൂരിൽ വിന്യസിച്ചിട്ടുണ്ട്.
വൈകിട്ട് 6.30 വരെയാണ് വോട്ടെടുപ്പ് നടക്കുക. നന്ദിഗ്രാമിൽ തോറ്റ മമതാബാനർജിക്ക്(Mamata Banerjee) മുഖ്യമന്ത്രി സ്ഥാനത്ത് തുടങ്ങണമെങ്കിൽ ജയം അനിവാര്യമാണ്. ബിജെപിക്ക് വേണ്ടി പ്രിയങ്ക ടിബ്രേവാളും സിപിഎമ്മിനായി ശ്രീജിബ് ബിശ്വാസമാണ് മമതക്കെതിരെ മത്സരിക്കുന്നത്. സ്ഥാനാർത്ഥികൾ മരിച്ചതിനെ തുടർന്ന് മാറ്റി വച്ച സംസേർഗഞ്ച്, ജാങ്കിപ്പൂർ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam