
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉത്തരാഖണ്ഡിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് ജാഗ്രതാ നിർദേശം നൽകി. ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലെ തമാക്കിലുണ്ടായ മിന്നൽ പ്രളയത്തിൽ താൽക്കാലിക പാലം ഒലിച്ചുപോയിരുന്നു. തൗലിഗംഗ നദിയിലും അനുബന്ധ പോഷകനദികളിലും ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തിൽ ഒരു കുടുംബത്തിലെ 9 പേർ മരിച്ചു. കനത്ത മഴയെ തുടർന്ന് തോട് കവിഞ്ഞൊഴുകി റോഡിലേക്ക് വെള്ളം കയറിയിരുന്നു. ഈ റോഡിലൂടെ കടക്കാൻ ശ്രമിച്ച വാൻ ഒഴുക്കിൽപ്പെട്ടാണ് അപകടം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam