മെഡിക്കൽ പിജി പ്രവേശനം; സംവരണം നൽകാൻ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി

By Web TeamFirst Published Aug 31, 2020, 12:49 PM IST
Highlights

ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചിന്‍റേതാണ് വിധി. സംസ്ഥാനങ്ങൾക്ക് സർക്കാർ സർവ്വീസിലുള്ള ഡോക്ടർമാർക്ക് പിജി സീറ്റുകളിൽ ക്വാട്ട നിശ്ചയിക്കാം. അഞ്ചു വർഷം ഗ്രാമീണ സർവ്വീസ് ഉള്ളവരെ പരിഗണിക്കാം. എന്നാൽ മെഡിക്കൽ കൗൺസിലിന് ക്വാട്ട നിശ്ചിക്കാൻ അവകാശമില്ല.

ദില്ലി: സർക്കാർ സർവ്വീസിലുള്ളവർക്ക് മെഡിക്കൽ പിജി പ്രവേശനത്തിന് സംവരണം നൽകാൻ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. ഗ്രാമീണ, ട്രൈബൽ മേഖലകളിൽ സേവനം അനുഷ്ടിക്കുന്നവർക്ക് സംവരണം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് നിയമം കൊണ്ടുവരാം. ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചിന്‍റേതാണ് വിധി. 

click me!