സര്‍വര്‍ തകരാര്‍ മൂലം മൂന്ന് ദിവസമായി രാജ്യത്തെ തപാൽ സര്‍വീസ് അവതാളത്തിൽ

Published : Jan 11, 2023, 05:48 PM IST
സര്‍വര്‍ തകരാര്‍ മൂലം മൂന്ന് ദിവസമായി രാജ്യത്തെ തപാൽ സര്‍വീസ് അവതാളത്തിൽ

Synopsis

മൈസൂരുവിലെ ഡിസാസ്റ്റർ റിക്കവറി സെൻ്ററിലെ സർവർലേക്കായിരുന്നു ഡാറ്റകൾ മാറ്റാൻ ശ്രമിച്ചത്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് തപാൽ വകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം.

മുംബൈ: സർവ്വർ തകരാറിനെ തുടർന്ന് തപാൽ വകുപ്പിന്റെ വിവിധ സേവനങ്ങൾക്ക് കഴിഞ്ഞ മൂന്ന് ദിവസമായി തടസ്സം നേരിടുകയാണ്. മണി ഓര്‍ഡര്‍ അടക്കമുള്ള സേവനങ്ങളാണ് തടസ്സപ്പെട്ടത്. അതേസമയം കത്തുകള്‍, സ്പീഡ് പോസ്റ്റ്, രജിസ്ട്രേഡ് തപാൽ എന്നിവയ്ക്ക് തടസ്സമില്ല. തപാൽ വകുപ്പ് നവി മുംബൈയിലെ റിലയൻസിന്റെ ഉടമസ്ഥതയിലുള്ള സർവർ ആണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. റിലയൻസുമായുള്ള കരാർ അവസാനിച്ചതിന് പിന്നാലെ ഈ സെർവറിൽ നിന്ന് ഡാറ്റകൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടയിൽ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് തപാൽ സർവീസുകളെ ബാധിച്ചത്. മൈസൂരുവിലെ ഡിസാസ്റ്റർ റിക്കവറി സെൻ്ററിലെ സർവർലേക്കായിരുന്നു ഡാറ്റകൾ മാറ്റാൻ ശ്രമിച്ചത്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് തപാൽ വകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചന്ദ്രബോസ് വധക്കേസ്: പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
കോവിഡ് വാക്സിനേഷനു ശേഷം മരണവും ഗുരുതര ആരോഗ്യപ്രശ്നങ്ങളും; നഷ്ടപരിഹാര നയം രൂപീകരിക്കാൻ കേന്ദ്രത്തിന് നിർദേശം