കരാറുകൾ നൽകാൻ ഒത്തുകളി: പവർ ഗ്രിഡ് മേധാവി അടക്കം ആറ് പേർ അറസ്റ്റിൽ

Published : Jul 07, 2022, 10:57 PM ISTUpdated : Jul 22, 2022, 11:11 PM IST
കരാറുകൾ നൽകാൻ ഒത്തുകളി: പവർ ഗ്രിഡ് മേധാവി അടക്കം ആറ് പേർ അറസ്റ്റിൽ

Synopsis

പവർ ഗ്രിഡ് കോർപ്പറേഷൻ്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കരാറുകൾ  അനധികൃതമായി ലഭിക്കാൻ സ്ഥാപനത്തിൻ്റെ ജീവനക്കാരും ഉദ്യോഗസ്ഥനും ഒത്തു കളിച്ചെന്നാണ് സിബിഐ കണ്ടെത്തൽ

ദില്ലി: പവർ ഗ്രിഡ് കോർപ്പറേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ബി എസ് ജായും ടാറ്റ പ്രോജക്ട്സിലെ 5 ജീവനക്കാരെയും ഉൾപ്പടെ 6 പേരെ അഴിമതി കേസിൽ സിബിഐ അറസ്റ്റ് ചെയ്തു. പവർ ഗ്രിഡ് കോർപ്പറേഷൻ്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കരാറുകൾ  അനധികൃതമായി ലഭിക്കാൻ സ്ഥാപനത്തിൻ്റെ ജീവനക്കാരും ഉദ്യോഗസ്ഥനും ഒത്തു കളിച്ചെന്നാണ് സിബിഐ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് 11 ഇടങ്ങളിൽ സിബിഐ റെയ്ഡും നടത്തിയിരുന്നു. 93 ലക്ഷം രൂപ ബി എസ് ജായുടെ വീട്ടിൽ നിന്നും കണ്ടെത്തി. പ്രതികളെ ഹരിയാന കോടതിയിൽ ഹാജരാക്കി ജൂലൈ 15 വരെ റിമാൻഡ് ചെയ്തു.

ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ തലവനെ നീക്കി, 

മുംബൈ: നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL) എം ഡി സ്ഥാനത്തുനിന്നും സതീഷ് അഗ്നിഹോത്രിയെ റെയിൽവേ നീക്കി. ഉദ്യോഗസ്ഥനെതിരെ നേരത്തെ പലവിധ ആരോപണങ്ങൾ ഉയർന്നിരുന്നു, സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. NHSRCL ഡയറക്ടർ രാജേന്ദ്ര പ്രസാദിന് പകരം ചുമതല നൽകി, കേന്ദ്ര സംസ്ഥാന സംയുക്ത ഉടമസ്ഥതയിൽ ഉള്ള കമ്പനിയായ NHSRCL ആണ് ഹൈ സ്പീഡ് റെയിൽ പ്രോജക്ടുകൾ നടപ്പാക്കുന്നത്.

പൈപ്പ് വഴി മദ്യം വീടുകളിലെത്തിക്കാൻ അപേക്ഷ നല്‍കാമെന്ന വാര്‍ത്ത; 'പ്രതീക്ഷ വയ്ക്കല്ലേ...'

രാജ്യം ഇരുട്ടിലാകുമോ? 76 ദശലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്യാൻ ഇന്ത്യ; വൈദ്യുതി നിരക്ക് ഉയർന്നേക്കും

ദില്ലി: ഈ സാമ്പത്തിക വർഷത്തിൽ തങ്ങളുടെ പവർ പ്ലാന്റുകളിലെ ഫോസിൽ ഇന്ധന ക്ഷാമം നികത്താൻ ഇന്ത്യ ഏകദേശം 76 ദശലക്ഷം കൽക്കരി (Coal) ടൺ ഇറക്കുമതി ചെയ്യാൻ ഒരുങ്ങുന്നു. തുറമുഖങ്ങളിൽ നിന്നുള്ള പവർ സ്റ്റേഷനുകളുടെ ദൂരത്തിനനുസരിച്ച് യൂണിറ്റിന് 50-80 പൈസ വീതം വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചേക്കാം എന്ന് ഇക്കോണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. 

 ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ മൺസൂൺ സീസൺ  ഇന്ത്യയുടെ കൽക്കരി ഉൽപ്പാദനത്തെയും വൈദ്യുത നിലയങ്ങളിലേക്കുള്ള വിതരണത്തെയും സാരമായി ബാധിച്ചേക്കാം. ഇത് മറികടക്കാനാണ് ഇന്ത്യ കൽക്കരി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം എടുത്തത്. 

Read Also: 4,500 എയർ ഇന്ത്യ ജീവനക്കാർ പുറത്തേക്ക്; വിആർഎസ് ഏർപ്പെടുത്തി ടാറ്റ ഗ്രൂപ്പ്

പവർ സ്റ്റേഷനുകളിലേക്ക് കൽക്കരി വിതരണം ചെയ്യുന്ന സർക്കാരിന്റെ കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ) 15 മില്ല്യൺ കൽക്കരിയാണ് ഇറക്കുമതി ചെയ്യുക. ഇന്ത്യയിലെ ഏറ്റവും വലിയ പവർ ജനറേറ്ററായ എൻടിപിസി ലിമിറ്റഡും ദാമോദർ വാലി കോർപ്പറേഷനും (ഡിവിസി) 23 മില്യൺ ടൺ കൂടി ഇറക്കുമതി ചെയ്യും. 

രണ്ടാമത്തെ കൊവിഡ് -19 തരംഗ സമയത്ത് രാജ്യത്തെ വൈദ്യുതി ആവശ്യകത താരതമ്യേന ഉയർന്നിട്ടുണ്ട്. ജൂൺ 9 ന് 211 GW എന്ന റെക്കോർഡ് ഉയർന്ന നിലയിലായിരുന്നു ഇത്. എന്നാൽ ജൂലൈ 20 ന് പരമാവധി വൈദ്യുതി ആവശ്യം 185.65 ജിഗാവാട്ട് ആയി കുറഞ്ഞു. 

PREV
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്