കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചൊരു വാര്‍ത്തയായിരുന്നു പൈപ്പ്ലൈൻ വഴി വീടുകളിലേക്ക് മദ്യമെത്തിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നത്. വൈദ്യുതിയോ വെള്ളമോ നല്‍കുന്നത് പോലെ തന്നെ വീടുകളിലേക്ക് പൈപ്പ്ലൈന്‍ വഴി മദ്യമെത്തിക്കുമെന്നായിരുന്നു വാര്‍ത്ത. 

സോഷ്യല്‍ മീഡിയയുടെ ഉപയോഗവും അതിന്‍റെ പ്രസക്തിയും വര്‍ധിച്ചതോടെ ഒരുപാട് പ്രയോജനങ്ങള്‍ നമുക്കുണ്ടായിട്ടുണ്ട്. എന്നാല്‍ അതുപോലെ തന്നെ ദോഷവശങ്ങളും ഇതിനുണ്ട്. വ്യാജവാര്‍ത്തകളാണ് ( Fake News ) ഇതില്‍ പ്രധാനം. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വരുന്ന വ്യാജവാര്‍ത്തകളെ നമുക്ക് തിരിച്ചറിയാൻ പോലും സാധിക്കാറില്ല. 

അത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചൊരു വാര്‍ത്തയായിരുന്നു പൈപ്പ്ലൈൻ ( LIquor Pipeline ) വഴി വീടുകളിലേക്ക് മദ്യമെത്തിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നത്. വൈദ്യുതിയോ വെള്ളമോ നല്‍കുന്നത് പോലെ തന്നെ വീടുകളിലേക്ക് പൈപ്പ്ലൈന്‍ വഴി മദ്യമെത്തിക്കുമെന്നായിരുന്നു വാര്‍ത്ത. 

ഇതിനായി അപേക്ഷ ഫോമില്‍ അപേക്ഷ നല്‍കാമെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പെന്ന നിലയില്‍ പ്രചരിക്കപ്പെട്ട കടലാസില്‍ പറയുന്നു. പതിവായി മദ്യപിക്കുന്നവര്‍ക്ക് വീടുകളില്‍ മദ്യമെത്തിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വന്ന തീരുമാനമെന്ന നിലയിലെല്ലാമാണ് വാര്‍ത്ത വന്നത്. അത്തരത്തില്‍ പൈപ്പ്ലൈൻ ( LIquor Pipeline ) കണക്ഷനെടുക്കാൻ ആദ്യമായി 11,000 രൂപയുടെ ഒരു ഡെപ്പോസിറ്റ് നല്‍കണമെന്നും പ്രചാരണമുണ്ടായിരുന്നു. 

എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്ന ( Fake News ) അറിയിപ്പാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ വാര്‍ത്താവിതരണ വകുപ്പാണ് ട്വിറ്ററില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹാസ്യരൂപത്തില്‍ ആരും പ്രതീക്ഷ വയ്ക്കല്ലേയെന്ന അടിക്കുറിപ്പുമായാണ് വാര്‍ത്ത വ്യാജമാണെന്ന് വാര്‍ത്താവിതരണ വകുപ്പ് അറിയിച്ചത്. 

Scroll to load tweet…

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ രീതിയില്‍ പങ്കുവയ്ക്കപ്പെട്ട വാര്‍ത്ത വ്യാജമാണെന്നത് സ്ഥിരീകരിക്കപ്പെട്ടപ്പോഴും കാര്യമായ പ്രതികരണങ്ങള്‍ തന്നെയാണ് വരുന്നത്. നിലവില്‍ ഇന്ത്യയില്‍ പലയിടങ്ങളിലും വീട്ടിലിരുന്ന് ഓര്‍ഡര്‍ ചെയ്താല്‍ പെട്ടെന്ന് തന്നെ മദ്യം വീട്ടിലെത്തിക്കാനുള്ള സംവിധാനങ്ങളുണ്ട്. ഇത് വ്യാപകമാക്കാനുള്ള ശ്രമങ്ങള്‍ വിവിധയിടങ്ങളില്‍ നടന്നുവരുന്നുമുണ്ട്. 

Also Read:- മദ്യം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം, പത്ത് മിനുറ്റിനകം 'സാധനം' കയ്യിലെത്തും