ഊർജ്ജ പ്രതിസന്ധി തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ; കൽക്കരി ഉൽപാദനത്തിൽ വർധനയെന്ന് കേന്ദ്രം

Web Desk   | Asianet News
Published : May 02, 2022, 05:48 AM IST
ഊർജ്ജ പ്രതിസന്ധി തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ; കൽക്കരി ഉൽപാദനത്തിൽ വർധനയെന്ന് കേന്ദ്രം

Synopsis

കൽക്കരി ഉൽപാദനത്തിൽ പന്ത്രണ്ട് ശതമാനം വർധനവുണ്ടായെന്ന് കേന്ദ്രം വ്യക്തമാക്കി.എന്നാൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ താപവൈദ്യുതി നിലയങ്ങളിൽ എത്ര മെഗാവാട്ടിൻ്റെ ഉൽപാദനം കൂട്ടാനായെന്നതിൽ കൃത്യമായ കണക്ക് ഊർജ്ജമന്ത്രാലയം പുറത്തുവിട്ടില്ല

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഊർജ്ജ പ്രതിസന്ധി(power shortage) തുടരുന്നു. റെയിൽവേ (railway)ഉപയോഗിച്ച് താപനിലയങ്ങളിലേക്ക് കൂടൂതൽ കൽക്കരി (coal)എത്തിച്ചു തുടങ്ങിയെങ്കിലും ഊർജ്ജ ഉൽപാദനത്തിൽ കാര്യമായ വർധനവുണ്ടായിട്ടില്ല. രണ്ട് ദിവസത്തിനുള്ളിൽ മാത്രമേ ഉൽപാദനത്തിൽ വർധനവ് പ്രകടമാകൂ. കൂടുതലായി 16.7 മില്യൻ ടൺ കൽക്കരി കൂടി താപനിലയങ്ങളിലേക്ക് എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചു.കൂടാതെ കൽക്കരി ഉൽപാദനത്തിൽ പന്ത്രണ്ട് ശതമാനം വർധനവുണ്ടായെന്ന് കേന്ദ്രം വ്യക്തമാക്കി.എന്നാൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ താപവൈദ്യുതി നിലയങ്ങളിൽ എത്ര മെഗാവാട്ടിൻ്റെ ഉൽപാദനം കൂട്ടാനായെന്നതിൽ കൃത്യമായ കണക്ക് ഊർജ്ജമന്ത്രാലയം പുറത്തുവിട്ടില്ല.

ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ലോഡ്ഷെഡ്ഡിങ് പതിവ്, കൽക്കരി എത്തിക്കൽ വേഗത്തിലാക്കി കേന്ദ്രം, തീരുമോ ഊർജ്ജപ്രതിസന്ധി

കൽക്കരി എത്തിച്ച് വൈദ്യുതി പ്രതിന്ധി പരിഹരിക്കാന്‍  കേന്ദ്രസർക്കാർ ശ്രമം തുടുരുമ്പോളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഊർജ്ജപ്രതിസന്ധി തുടരുകയാണ്.  എട്ടിലധികം ഉത്തരേന്ത്യസംസ്ഥാനങ്ങളിൽ ലോഡ്ഷെഡ്ജിങ് പതിവായി.  രാജസ്ഥാനിൽ വ്യവസായിക മേഖലയിലേക്കുള്ള വൈദ്യുതി വിഹിതത്തിൽ നിയന്ത്രണം വരുത്തിയെന്ന് സർക്കാർ അറിയിച്ചു . ഉത്തർപ്രദേശിൽ ഗ്രാമീണമേഖലയിൽ ഒന്പത് മണിക്കൂറാണ് ലോഡ്ഷെട്ടിംഗ്. 

എന്നാൽ ഇതിനിടെ  ഊർജ്ജ നിലയങ്ങളിലേക്ക് കൽക്കരി  കൂടുതൽ എത്തിച്ച് ഉൽപാദനം കൂട്ടാനുള്ള നടപടികൾ ഊർജ്ജിതമാക്കുകയാണ് കേന്ദ്രം. കൽക്കരി വാഗണുകളുടെ ഗതാഗതം വേഗത്തിലാക്കാൻ യാത്ര ട്രെയിനുകൾക്കുള്ള നിയന്ത്രണം ഈ മാസം 25 വരെ തുടരും. ഇന്നലെ 517 വാഗണുകൾ വഴി 1.7 മില്യൺ ടൺ കൽക്കരി വിവിധ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയി. വാഗണുകളുടെ എണ്ണം 537യായി ഉയർത്തിയെന്ന് റെയിൽവേ വ്യക്തമാക്കി..പത്തു ദിവസത്തിനുള്ളിൽ പ്രതിദിനം ശരാശരി 1.5 മില്യൻ കൽക്കരി എത്തിക്കാനാണ് റെയിൽവേയുടെ ശ്രമം. എന്നാൽ കൽക്കരി നീക്കത്തിന് യാത്ര ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് ഛത്തീസ്ഗഡ്. ഉത്തർപ്രദേശ്, ഒഢീഷ മധ്യപ്രദേശ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ യാത്രക്കാർക്ക് തിരിച്ചടിയായിരിക്കുകയാണ്, പല പ്രധാനസർവീസുകൾ മുടങ്ങിയത് ദീർഘദൂരയാത്രക്കാരെ ബാധിച്ചു.

പ്രതിദിനം 1.85 ലക്ഷം ടൺ കൽക്കരിനൽകുമെന്ന് സെൻട്രൽ കോൾഫീൾഡ് ലിമിറ്റഡ്  പറയുന്നത്. ഇത് 2.20 ലക്ഷം ടണാക്കി ഉയർത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. മറ്റു കൽക്കരിക്മ്പനികളും ഇതിനുള്ള നടപടികൾ തുടങ്ങികഴിഞ്ഞു. 

ചൂടുകൂടിയതിന് പിന്നാലെ വൈദ്യുതി ഉപഭോഗം വർധിച്ചത് നിലവിലെ പ്രതിസന്ധിക്ക് പ്രധാനഘടകമാണ്. 
.ഇന്നലെ മാത്രം 2.7 ജിഗാ വാട്ടാണ് രാജ്യത്തെ പ്രതിദിന ഉപഭോഗം.ഈ മാസം 215 ജിഗാ വാട്ട് വരെ ഉപഭോഗം  എത്താമെന്നാണ് റിപ്പോർട്ട്. ഇത് മൂൻകൂട്ടി കണ്ട് കൂടുതൽ കൽക്കരി സ്റ്റോക്ക് എത്തിച്ച് ഉൽപാദനം കൂട്ടൽ മാത്രമാണ് നിലനിൽ പോംവഴി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?