കരുത്തായി ‘പ്രചണ്ഡ’: സേനയ്ക്ക് വലിയ മുതൽക്കൂട്ട്, പ്രചണ്ഡിൽ യാത്ര ചെയ്ത് ജനറൽ ഉപേന്ദ്ര ദ്വിവേദി

Published : Apr 08, 2026, 10:40 PM IST
prachanda

Synopsis

എല്ലാത്തരം ഭൂപ്രദേശങ്ങളിലും പ്രവർത്തിക്കാൻ കഴിയുന്ന ‘പ്രചണ്ഡ’ സേനയ്ക്ക് വലിയ മുതൽക്കൂട്ടാണെന്നും വേഗത്തിൽ ആക്രമണം നടത്താനും വേഗത്തിൽ പ്രതികരിക്കാനും പ്രചണ്ഡിന് കഴിയുമെന്നും കരസേന മേധാവി പറഞ്ഞു.

ബെംഗളൂരു: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹെലികോപ്റ്റർ പ്രചണ്ഡിൽ പറന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ബെംഗളൂരുവിലെ എച്ച്എഎൽ സന്ദർശനത്തിനിടെയാണ് കരസേന മേധാവി പ്രചണ്ഡിൽ പറന്നത്. അതേസമയം യുദ്ധഭൂമിയിൽ ഇന്ത്യൻ സേനകളുടെ കരുത്താണ് പ്രചണ്ഡ് എന്ന് കരസേന മേധാവി വ്യക്തമാക്കി. എല്ലാത്തരം ഭൂപ്രദേശങ്ങളിലും പ്രവർത്തിക്കാൻ കഴിയുന്ന ‘പ്രചണ്ഡ’ സേനയ്ക്ക് വലിയ മുതൽക്കൂട്ടാണെന്നും വേഗത്തിൽ ആക്രമണം നടത്താനും വേഗത്തിൽ പ്രതികരിക്കാനും പ്രചണ്ഡിന് കഴിയുമെന്നും കരസേന മേധാവി പറഞ്ഞു. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ആക്രമണ ഹെലികോപ്റ്ററായ ‘പ്രചണ്ഡ’, 6000 മീറ്ററിൽ കൂടുതലുള്ള ഉയരങ്ങളിലും പ്രവർത്തിക്കും. ക്ലോസ് എയർ സപ്പോർട്ട്, ടാങ്ക് വിരുദ്ധ ആക്രമണം, നിരീക്ഷണം തുടങ്ങിയ ദൗത്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. അതേസമയം നേരത്തെ രാഷ്ട്രപതി ദ്രൗപദി മുർമ്മും പ്രചണ്ഡിൽ പറന്നിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എസ്‍ഡിപിഐ സ്ഥാനാർഥിയുടെ പ്രചാരണത്തിന് കോൺഗ്രസ് നേതാക്കൾ 10 കോടി നൽകിയെന്ന് ആരോപണം; കർണാടകയിൽ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷം
2028 മുതൽ ടൂ വീലറുകൾ രജിസ്റ്റര്‍ ചെയ്യാനാവില്ല, ഇലക്ട്രിക് മാത്രം; കടുത്ത നിർദേശങ്ങളുമായി ഡൽഹിയുടെ പുതിയ വാഹനം നയം, അഭിപ്രായങ്ങൾ അറിയിക്കാൻ 30 ദിവസം