Pramod Sawant: ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തുടർന്നേക്കും

Published : Mar 11, 2022, 04:35 PM IST
Pramod Sawant: ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തുടർന്നേക്കും

Synopsis

മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിച്ച ശേഷം ഇന്ന് തന്നെ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നിച്ചേക്കും. 

പനാജി:  ഗോവയിൽ പ്രമോദ് സാവന്ദ് തന്നെ മുഖ്യമന്ത്രിയായേക്കും (Pramod Sawant to continue as Goa CM Second consecutive year). ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം അന്തിമ തീരുമാനം എടുക്കും. ഇന്ന് തന്നെ എംഎൽഎമാരുടെ യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടായേക്കും. പ്രമോദ് സാവന്ദിനൊപ്പം മുൻ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയുടെ പേരും ചർച്ചയിലുണ്ട്. എന്നാൽ കേന്ദ്ര നേതൃത്വത്തിന്‍റെ വിശ്വസ്തനായ പ്രമോദ് സാവന്ദിന് തന്നെ നറുക്ക് വീഴാനാണ് സാധ്യത. മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിച്ച ശേഷം ഇന്ന് തന്നെ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നിച്ചേക്കും. എന്നാൽ സത്യപ്രതിഞ്ജ കേന്ദ്ര നേതാക്കളെ കൂടി പങ്കെടുപ്പിച്ച് വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ആഗ്രഹം. അതിനാൽ തിരക്ക് പിടിച്ച് ചടങ്ങ് നടത്തിയേക്കില്ല. 20 എംഎൽഎമാർ ഉള്ള ബിജെപിക്ക് മൂന്നു സ്വതന്ത്രൻമാരും എം ജി പിയുടെ രണ്ട് എംഎൽഎമാരും പിന്തുണ അറിയിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ
'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ