
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ആശുപത്രിയിൽ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച യുവാക്കൾ അറസ്റ്റിൽ. ബീർ മുഹമ്മദ് (30) ഷെയ്ഖ് മുഹമ്മദ് (27) എന്നിവരാണ് അറസ്തലായത്. തെങ്കാശി സർക്കാർ ആശുപത്രിയിൽ ആണ് സംഭവം. ചെങ്കോട്ട സ്വദേശികളായ രണ്ട് പേരെത്തി ജീവനക്കാരെ പറ്റിക്കുകയായിരുന്നു. കൈയിൽ സ്ലിംഗ് ഇട്ടു ആശുപത്രിയിൽ എത്തിയ ഇവർ, ജീവനക്കാരോട് തിയേറ്ററിലേക്കുള്ള വഴി ചോദിക്കുന്നത് വിഡിയോയിൽ കാണാം.
ഓപ്പറേഷൻ തിയേറ്റർ ആണെന്ന് കരുതി ഇയാൾ വഴി കാണിക്കുമ്പോൾ, അമരൻ ആണോ വേട്ടയാൻ ആണോ തിയേറ്ററിൽ ഉണ്ടാവുക എന്നു ചോദിച്ചു പരിഹസിക്കുന്നതാണ് വീഡിയോ. വീഡിയോ അപ്ലോഡ് ചെയ്തതിനു പിന്നാലെ പൊലീസ് കേസെടുത്തു. സർക്കാർ ആശുപത്രിയിൽ അതിക്രമിച്ചു കയറുക, രോഗികൾക്ക് ശല്യം ഉണ്ടാക്കുക, ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam