
ദില്ലി: ഇന്ത്യയില്‍ മുഴുവന്‍ എന്‍ആര്‍സി നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് തന്ത്രപരമായ പിന്‍മാറ്റമാണെന്ന് ജെഡിയു നേതാവ് പ്രശാന്ത് കിഷോര്‍. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ ചെറുക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റേത് താല്‍ക്കാലികമായ നിലപാട് മാത്രമാണെന്നും ഇത് അവര്‍ പൂര്‍ണമായും ഉപേക്ഷിച്ചതല്ലെന്നും പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചു.
'പൗരത്വ നിയമ ഭേദഗതിയില്‍ സുപ്രീം കോടതി വിധി വരുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കാത്തിരിക്കുകയാണ്. അനുകൂലമായ ഉത്തരവ് വന്നാല്‍ സിഎഎ നടപ്പാക്കാനുള്ള മുഴുന്‍ നടപടിക്രമങ്ങളും അവര്‍ ആരംഭിക്കും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ ജനങ്ങള്‍ തങ്ങളുടെ സംസ്ഥാനങ്ങളില്‍ സമാധാനപരമായി സമരം ചെയ്യണമെന്നും എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കണമെന്നും പ്രശാന്ത് കിഷോര്‍ നേരത്തെ പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam