
ദില്ലി: പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടക്കം കടക്കില്ലെന്നു തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും മമത ബാനർജിയുടെ കാന്പയ്ൻ സമിതി തലവനുമായ പ്രശാന്ത് കിഷോർ. ട്വിറ്ററിലാണ് പ്രശാന്ത് കിഷോർ വെല്ലുവിളി നടത്തിയത്.
മാധ്യമങ്ങളുടെ സഹായത്തോടെ ബിജെപി വലിയ ഹൈപ്പ് സൃഷ്ടിക്കുകയാണ്. യഥാർഥത്തിൽ ബിജെപി രണ്ടക്കം കടക്കാൻ പാടുപെടും. ഈ ട്വീറ്റ് സേവ് ചെയ്യൂ, ബിജെപി മികച്ച പ്രകടനം നടത്തിയാൽ ഞാൻ ഇവിടം വിടും- പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു. പശ്ചിമ ബംഗാളിൽ അടുത്തവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടർച്ചയായി സംസ്ഥാനത്ത് പര്യടനം നടത്തുന്നുണ്ട്.
അതേ സമയം പ്രശാന്ത് കിഷോറിന്റെ ട്വീറ്റിനോട് പ്രതികരിച്ച ബംഗാളിലെ ബിജെപി നേതാവ് കൈലാഷ് വിജയ് വർഗ്യ, ബംഗാളിൽ ഇപ്പോൾ ബിജെപിയുടെ സുനാമിയാണ് ആഞ്ഞടിക്കുന്നത്. ഇത് ബംഗാളിൽ ബിജെപി സർക്കാർ ഉണ്ടാക്കും. അതിന് ശേഷം കാണാം ഒരു തെരഞ്ഞെടുപ്പ് വിദഗ്ധൻ തോൽക്കുന്നത്.
സുവേന്ദു അധികാരി ഉൾപ്പെടെയുള്ള തൃണമൂൽ നേതാക്കൾ ബിജെപിയിൽ എത്തിയതോടെ ബംഗാളിൽ പ്രകടനം മെച്ചപ്പെടുത്താമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി. അമിത് ഷായുടെ നേതൃത്വത്തിലായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രചാരണ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞ മാസവും അമിത് ഷാ ബംഗാളിൽ എത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam