'ജോലി വാ​ഗ്ദാനം നിറവേറ്റിയില്ലെങ്കിൽ.....'; നിതീഷ് കുമാറിന് മുന്നറിയിപ്പുമായി പ്രശാന്ത് കിഷോർ

Published : Nov 20, 2022, 11:51 AM ISTUpdated : Nov 20, 2022, 11:53 AM IST
'ജോലി വാ​ഗ്ദാനം നിറവേറ്റിയില്ലെങ്കിൽ.....'; നിതീഷ് കുമാറിന് മുന്നറിയിപ്പുമായി പ്രശാന്ത് കിഷോർ

Synopsis

സർക്കാർ മേഖലയിൽ 10 ലക്ഷം പേർക്ക് ജോലി നൽകാനാണ് മഹാസഖ്യ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഗാന്ധി മൈതാനത്ത് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. ഉപമുഖ്യമന്ത്രി തേജസ്വി യാദവും തന്റെ പാർട്ടിയായ ആർജെഡി ഈ വാഗ്ദാനം പാലിക്കുമെന്ന് പറഞ്ഞിരുന്നു.

 പട്ന: സംസ്ഥാനത്തെ 10 ലക്ഷം യുവാക്കൾക്ക് സർക്കാർ ജോലികൾ നൽകുമെന്ന  വാഗ്ദാനം പാലിച്ചില്ലെങ്കിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഘരാവോ ചെയ്യുമെന്ന്  രാഷ്ട്രീയ തന്ത്രജ്ഞനും ആക്ടിവിസ്റ്റുമായ പ്രശാന്ത് കിഷോറിന്റെ മുന്നറിയിപ്പ്. 

ഓഗസ്റ്റിൽ 'മഹാഗത്ബന്ധൻ' സർക്കാർ രൂപീകരിച്ചതിന് ശേഷം യുവാക്കൾക്ക്  നൽകിയ ഉറപ്പ് പാലിക്കണമെന്ന് പ്രശാന്ത് കിഷോർ മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ചു. സർക്കാർ മേഖലയിൽ 10 ലക്ഷം പേർക്ക് ജോലി നൽകാനാണ് മഹാസഖ്യ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഗാന്ധി മൈതാനത്ത് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. ഉപമുഖ്യമന്ത്രി തേജസ്വി യാദവും തന്റെ പാർട്ടിയായ ആർജെഡി ഈ വാഗ്ദാനം പാലിക്കുമെന്ന് പറഞ്ഞിരുന്നു. ലക്ഷ്യം നിറവേറ്റുന്നതിൽ ഈ മുന്നണി പരാജയപ്പെട്ടാൽ ബിഹാറിലെ യുവാക്കൾക്കൊപ്പം ഞാനും നിതീഷ്കുമാറിനെ ഘരാവോ ചെയ്യും,” പ്രശാന്ത് കിഷോർ മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ സർക്കാർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിൽ ഇതുവരെയുള്ള പരിധികളെല്ലാം മറികടക്കാൻ ആഗ്രഹിക്കുന്നുവെന്ന് നിതീഷ് കുമാർ ഓഗസ്റ്റിൽ ഉറപ്പിച്ചുപറഞ്ഞിരുന്നു. "ഞങ്ങൾ ഒരുമിച്ചാണ്, 10 ലക്ഷം തൊഴിലവസരങ്ങൾ എന്ന ആശയം നമുക്കുണ്ട്.  നാം അത് ചെയ്യും. അതിന് ശേഷം 20 ലക്ഷം തൊഴിലവസരങ്ങൾ എന്ന ലക്ഷ്യവും നമുക്കുണ്ട്. നിതീഷ് കുമാർ പറഞ്ഞിരുന്നു. ബിഹാറിലെ 'മഹാഗഡ്ബന്ധൻ' സർക്കാർ അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ 5-10 ലക്ഷം തൊഴിലവസരങ്ങൾ നൽകുകയാണെങ്കിൽ, തന്റെ 'ജൻ സൂരജ് അഭിയാൻ' പിൻവലിച്ച് നിതീഷിന് പിന്തുണ നൽകുമെന്ന് പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു. ഒരിക്കൽ നിതീഷ്കുമാറിന്റെ വിശ്വസ്തനായിരുന്നു പ്രശാന്ത് കിഷോർ.  തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള സാധ്യത അദ്ദേഹം അടുത്തിടെ തള്ളിക്കളഞ്ഞിരുന്നു, എന്നാൽ ബിഹാറിന് ഒരു "മികച്ച ബദൽ" കെട്ടിപ്പടുക്കുമെന്ന തന്റെ പ്രതിജ്ഞ അദ്ദേഹം ആവർത്തിക്കുന്നുണ്ട്. 

Read Also: ഗുജറാത്തും ബിജെപിയും തമ്മിലുള്ളത് തകർക്കാനാവാത്ത ബന്ധം; വൻ വിജയം ഉറപ്പെന്നും മോദി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്