ഗോവയിലെ മുതിർന്ന കോൺ​ഗ്രസ് നേതാവ് പ്രതാപ് സിം​ഗ് റാണെ തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറി

By Web TeamFirst Published Jan 27, 2022, 11:47 PM IST
Highlights

മത്സരിക്കുന്നതിൽ താത്പര്യമില്ലെന്ന് അറിയിച്ചിട്ടും എഐസിസി ഇടപെട്ടാണ് അദ്ദേഹത്തിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നത്.

പനാജി: ഗോവയിൽ മുതിർന്ന കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് റാണെ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി. പോരിം മണ്ഡലത്തിൽ കോൺഗ്രസ് പകരം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. സാമൂഹിക പ്രവർത്തകൻ രഞ്ജിത്ത് റാണെയാണ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുക. മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഡോ.ദിവ്യ പ്രതാപ് സിംഗ് റാണെയുടെ മരുമകളാണ്. 

മത്സരിക്കുന്നതിൽ താത്പര്യമില്ലെന്ന് അറിയിച്ചിട്ടും എഐസിസി ഇടപെട്ടാണ് അദ്ദേഹത്തിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നത്. ഗോവയിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ പ്രതാപ് സിംഗ് റാണെ മത്സരിച്ച  11 തവണയും ജയിച്ച മണ്ഡലമാണ് പോരിം. റാണെയും അസാനിധ്യം നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിന് തിരിച്ചടിയാണ്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രതാപ് സിംഗ് റാണയ്ക്ക് ബിജെപി സർക്കാർ ആജീവനാന്ത ക്യാബിനറ്റ് പദവി നൽകിയിരുന്നു.
 

click me!