കേദാർനാഥിൽ മഞ്ഞുമാറി; ചാർ ധാം യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പുന:രാരംഭിച്ചു

Published : Apr 12, 2026, 02:38 PM IST
കേദാർനാഥിൽ മഞ്ഞുമാറി; ചാർ ധാം യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പുന:രാരംഭിച്ചു

Synopsis

കേദാർനാഥിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് ശേഷം കാലാവസ്ഥ മെച്ചപ്പെട്ടിരിക്കുകയാണ്. ഇതോടെ ചാർ ധാം യാത്രയ്ക്കുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കിയതായി അധികൃതർ അറിയിച്ചു.

ഡെറാഡൂൺ: ദിവസങ്ങളായി തുടർന്ന കനത്ത മഞ്ഞുവീഴ്ചയ്ക്ക് ശേഷം കേദാർനാഥിൽ കാലാവസ്ഥ മെച്ചപ്പെട്ടതായി അധികൃതർ. ഇതോടെ, വരാനിരിക്കുന്ന ചാർ ധാം യാത്രയ്ക്കുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കിയതായി ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി അംഗം വിനീത് ചന്ദ്ര പോസ്റ്റി ഞായറാഴ്ച അറിയിച്ചു. കാലാവസ്ഥ തെളിഞ്ഞതോടെ ക്ഷേത്ര കമ്മിറ്റിയുടെയും ഭരണകൂടത്തിൻ്റെയും സംഘങ്ങൾ തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്ന ജോലികൾ പുനരാരംഭിച്ചതായി അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. 'കേദാർനാഥിൽ തുടർച്ചയായി പെയ്ത മഞ്ഞിന് ശേഷം ഇപ്പോൾ കാലാവസ്ഥ തെളിഞ്ഞിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റിയുടെയും ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സംഘങ്ങൾ യാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ കഠിനമായി പരിശ്രമിക്കുകയാണ്'. പോസ്റ്റി പറഞ്ഞു.

ഈ മാസം അവസാനം ആരംഭിക്കുന്ന വാർഷിക തീർത്ഥാടനം സുഗമമായി നടത്താൻ ഉത്തരാഖണ്ഡ് സർക്കാർ ശ്രമങ്ങൾ ഊർജിതമാക്കുന്നതിനിടെയാണ് ഈ മാറ്റം. നേരത്തെ, മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നൈനിറ്റാളിൽ ഉദ്യോഗസ്ഥരുമായി ഒരു അവലോകന യോഗം ചേർന്നിരുന്നു. യാത്രയുടെ ഒരുക്കങ്ങൾ, ക്രമസമാധാനപാലനം, മനുഷ്യ-വന്യജീവി സംഘർഷം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി. ‘ചാർ ധാം യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. കാര്യങ്ങൾ തുടർച്ചയായി വിലയിരുത്തുന്നുണ്ട്. ഓരോ വകുപ്പും ചെയ്യേണ്ട ജോലികൾ കൃത്യമായി ചെയ്യുന്നുണ്ട്. ചാർ ധാമിലേക്ക് വരുന്ന എല്ലാ ഭക്തരെയും ഞങ്ങൾ സ്വാഗതം ചെയ്യും’. ധാമി മാധ്യമങ്ങളോട് പറഞ്ഞു. 

‘രാജ്യത്ത് വളരെ ചരിത്രപരമായ കാര്യങ്ങളാണ് നടക്കുന്നത്. വനിതാ സംവരണ ബിൽ പാസായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് ആദ്യമായി സ്ത്രീകൾക്ക് പ്രാതിനിധ്യ തലത്തിൽ പൂർണ്ണ സംവരണം ലഭിക്കാൻ പോകുന്നു. ഞാൻ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു. പ്രധാനമന്ത്രി ഡെറാഡൂണിലേക്ക് വരുന്നുണ്ട്. ദില്ലി-ഡെറാഡൂൺ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യാൻ പോകുകയാണ്. ഇത് ഉത്തരാഖണ്ഡിനും രാജ്യത്തിനും വലിയൊരു സമ്മാനമാണ്. എല്ലാവർക്കും ഇത് വലിയ സൗകര്യമാകും’. വനിതാ സംവരണത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ധാമി പറഞ്ഞു,

അതേസമയം, ഏപ്രിൽ 23-ന് ആരംഭിക്കുന്ന യാത്രയ്ക്ക് മുന്നോടിയായി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നുണ്ടെന്ന് ചമോലി ജില്ലാ മജിസ്‌ട്രേറ്റ് ഗൗരവ് കുമാർ പറഞ്ഞു. ‘ചാർ ധാം യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ. തീർത്ഥാടകർക്ക് താമസിക്കാനുള്ള സൗകര്യം, കുടിവെള്ളം, ടോയ്‌ലറ്റുകൾ, വൈദ്യുതി, പാർക്കിംഗ് എന്നിവയെല്ലാം ഉറപ്പാക്കുന്നുണ്ട്’. ഗൗരവ് കുമാർ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭരണാധികാരികൾ കൊലപാതകികളായിമാറിയെന്ന് മമത, ആശുപത്രിയിൽ അഭിഷേകിനെ സന്ദർശിച്ചു; ആക്രമണത്തെ അപലപിച്ച് ഖർഗെ, അഖിലേഷ്, കെജ്രിവാൾ; കണ്ടത് ജനരോഷമെന്ന് ബിജെപി
'സാങ്കേതിക തകരാർ' ഒഴിയാതെ എൻടിഎ പരീക്ഷകൾ, ഇന്നത്തെ ബിരുദ പ്രവേശന പരീക്ഷക്കെത്തിയ വിദ്യാർഥികളും വലഞ്ഞു; വിമർശനം കടുപ്പിച്ച് പ്രതിപക്ഷം