ടയർ മാറ്റാനായി റോഡിലിറങ്ങി നിന്നവരുടെ മേല്‍ ട്രക്ക് ഇടിച്ചു കയറി, അഞ്ച് മരണം, സംഭവം മധ്യപ്രദേശിൽ

Published : Apr 12, 2026, 12:02 PM IST
accident

Synopsis

മധ്യപ്രദേശിൽ വാഹനാപകടത്തിൽ അഞ്ച് മരണം. പകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്

ഭോപ്പാൽ: മധ്യപ്രദേശിൽ വാഹനാപകടത്തിൽ അഞ്ച് മരണം. പകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ജബൽപൂർ-അമർകാന്തക് ദേശീയപാതയിൽ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. റോഡിന് സമീപം നിന്ന ആളുകൾക്ക് മുകളിലേക്ക് ട്രക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ച പിക്കപ്പിന്‍റെ ടയർ മാറ്റാനായി റോഡിൽ ഇറങ്ങി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. ട്രക്ക് ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കൺമുന്നിൽ വീണത് 20ഓളം ബോംബുകൾ, ജീവൻ കയ്യിൽ പിടിച്ചാണ് വന്നത്'; കേന്ദ്രസര്‍ക്കാരിന് നന്ദി പറഞ്ഞ് ഇറാനിൽ നിന്ന് തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികൾ
എസ് ഐ ആര്‍ ഒരു വൻ തട്ടിപ്പ്; മണ്ഡല പുനർനിർണയ ബില്ലിനെതിരെ ആഞ്ഞടിച്ച് മമത