ദില്ലി: വിങ്ങിപ്പൊട്ടി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു. പിറന്നാള്‍ ദിനത്തില്‍ കാഴ്ചപരിമിതിയുള്ള കുട്ടികള്‍ പാടിയ ആശംസ ഗാനം കേട്ടാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു വികാരാധീനയായത്.
കാഴ്ചപരിമിതിയുള്ളവരുടെ ഉന്നമനത്തിനായി ഡെറാഡൂണില്‍ സ്ഥാപിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ എംപവര്‍മെന്‍റ് ഓഫ് പേഴ്സണ്‍സ് വിത്ത് വിഷ്വല്‍ ഡിസ്എബിലിറ്റീസ് എന്ന സ്ഥാപനത്തിലുള്ളവര്‍ക്കൊപ്പമായിരുന്നു 67ാം പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രപതി. ഇവിടെ നടന് നപരിപാടിക്കിടെയാണ് ദ്രൗപതി മുര്‍മ്മു വികാരാധീനയായത്. പ്രധാനമന്ത്രിയടക്കമുള്ളവര്‍ രാഷ്ട്രപതിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam