കാനഡയിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ, ദുരൂഹത

Published : Jun 20, 2025, 05:46 PM IST
Tanya Tyagi

Synopsis

മരണകാരണം വ്യക്തമല്ലെന്ന് എക്‌സിലെ കുറിപ്പില്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.

ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദില്ലി സ്വദേശി താന്യ ത്യാഗി എന്ന വിദ്യാർഥിയാണ് മരിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് കാല്‍ഗറിയിലെ വിദ്യാര്‍ഥിനിയായിരുന്നു താന്യയുടെ മരണം വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സ്ഥിരീകരിച്ചു. അതേസമയം, മരണകാരണം വ്യക്തമല്ലെന്ന് എക്‌സിലെ കുറിപ്പില്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു. മരണകാരണം കനേഡിയന്‍ അധികൃതരും പുറത്തുവിട്ടിട്ടില്ലാത്തതിനാൽ ദുരൂഹത തുടരുകയാണ്. 

തന്യ ത്യാഗിയുടെ വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഇന്ത്യൻ സമൂഹത്തെയും ആശങ്കയിലാക്കി. കാനഡയിലെ അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ദുഃഖിതരായ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കോൺസുലേറ്റ് അറിയിച്ചു. കാൽഗറി സർവകലാശാലയിൽ ഭക്ഷ്യ സുരക്ഷയിലും ഗുണനിലവാരത്തിലും ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു താന്യ.

അതേസമയം, താന്യ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് സോഷ്യൽമീഡിയയിൽ പ്രചാരണം നടക്കുന്നു. മാര്‍ച്ചില്‍, യുഎസിലെ സുദീക്ഷ കൊണങ്കിയെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ കാണാതായിരുന്നു. സുദീക്ഷയെക്കുറിച്ച് ഇപ്പോഴും വിവരം ലഭിച്ചിട്ടില്ല. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, എഫ്ബിഐ, ഡൊമിനിക്കന്‍ നാഷണല്‍ പൊലീസ് എന്നിവരുള്‍പ്പെടെ സുദീക്ഷയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷണം നടത്തുന്നു.

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'