പ്രസിഡന്റ്‌സ് കളർ അവാർഡ് ഐഎൻഎസ് ദ്രോണാചാര്യക്ക് സമ്മാനിച്ച് രാഷ്‌ട്രപതി

Published : Mar 16, 2023, 08:00 PM IST
പ്രസിഡന്റ്‌സ് കളർ അവാർഡ് ഐഎൻഎസ് ദ്രോണാചാര്യക്ക് സമ്മാനിച്ച് രാഷ്‌ട്രപതി

Synopsis

സായുധ സൈനിക പരിശീലന യൂണിറ്റിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് പ്രസിഡന്റ്‌സ് കളർ അവാർഡ്. 

കൊച്ചി : രാഷ്‌ട്രപതി ദ്രൗപതി മുർമുവിൽ നിന്നും പ്രസിഡന്റ്‌സ് കളർ അവാർഡ്  ഐഎൻഎസ് ദ്രോണാചാര്യ ഏറ്റുവാങ്ങി. ലെഫ്റ്റനന്റ് കമാൻഡർ ദീപക് സ്കരിയയാണ് ഐഎൻഎസ് ദ്രോണാചാര്യക്ക് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. സായുധ സൈനിക പരിശീലന യൂണിറ്റിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് പ്രസിഡന്റ്‌സ് കളർ അവാർഡ്. നാവിക സേനയുടെ സായുധ പരിശീലന കേന്ദ്രമാണ് കൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യ. രൂപ ഘടനയിലും വർണ വിന്യസത്തിലും മാറ്റം വരുത്തിയ ശേഷമുള്ള പുതിയ പതാകയാണ് പ്രസിഡന്റ്സ് കളർ അവാർഡ് മുദ്രയിൽ ആലേഖനം ചെയ്തിരിക്കുന്നത്. അഭിമാനകരമായ നേട്ടം ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് സമ്മാനിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് രാഷ്‌ട്രപതി പറ‍ഞ്ഞു. 

 

രാഷ്ട്രപതിയായതിന് ശേഷം ആദ്യമായാണ് ദ്രൗപതി മുർമു കേരളം സന്ദർശിക്കുന്നത്. ഉച്ചയ്ക്ക് ഒന്നേമുക്കാലിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. 

 

PREV
Read more Articles on
click me!

Recommended Stories

ആദ്യരാത്രിയിൽ നടുക്കുന്ന രഹസ്യം വെളിപ്പെടുത്തി വരൻ; വിവാഹബന്ധം തകർന്നു; വിവാഹമോചന ഹർജിയുമായി വധു
'ഔദാര്യം വേണ്ട, ഞങ്ങൾ സ്വന്തം നിലയിൽ നടത്തും': തൊഴിലുറപ്പിലെ കേന്ദ്ര സർക്കുലർ കീറിയെറിഞ്ഞ് മമത ബാനർജി