ദേശീയ വിദ്യാഭ്യാസ നയം: ഇന്ത്യക്ക് പുതിയ ഉത്തേജനം നൽകുമെന്ന് പ്രധാനമന്ത്രി

By Web TeamFirst Published Sep 7, 2020, 11:22 AM IST
Highlights

പുതിയ തീരുമാനങ്ങൾ ഉണ്ടാകുമ്പോൾ ആശങ്ക സ്വാഭാവികമാണെന്നും പുതിയ നയത്തിൽ രക്ഷിതാക്കൾക്ക് ഒട്ടും ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി.

ദില്ലി: ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യക്ക് പുതിയ ഉത്തേജനം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ നയം അധ്യാപകരും വിദ്യാർത്ഥികളും സ്വാഗതം ചെയ്തു കഴിഞ്ഞുവെന്ന് മോദി പറഞ്ഞു. സർക്കാർ ഒരു ഘട്ടത്തിലും ഇടപെടില്ല. പുതിയ തീരുമാനങ്ങൾ ഉണ്ടാകുമ്പോൾ ആശങ്ക സ്വാഭാവികമാണെന്നും പുതിയ നയത്തിൽ രക്ഷിതാക്കൾക്ക് ഒട്ടും ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പുതിയ നയത്തിൽ ഇനിയും നിർദ്ദേശങ്ങൾ നൽകാമെന്നും പരിഷ്ക്കരണ നിർദ്ദേശങ്ങൾ സർക്കാർ തള്ളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വയംഭരണാവകാശം നൽകുന്നതിലൂടെ സർവ്വകലാശാലകൾക്ക് മത്സരബുദ്ധിയുണ്ടാകും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സർവ്വകലാശാലകൾക്ക് സർക്കാർ പാരിതോഷികം നൽകുമെന്നും മോദി അറിയിച്ചു.

ഭാരതീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് പുതിയ നയമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ആധുനിക സങ്കേതങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്ന പുതിയ രീതിയിൽ വിദ്യാഭ്യാസ നിലവാരം ആഗോളതലത്തിൽ കൂടുതൽ മികച്ചതാകും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

click me!