
ചണ്ഡിഗഡ്: ഹരിയാനയിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാ എംപി ദീപേന്ദർ സിംഗ് ഹൂഡയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വീറ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവാണ്. ഡോക്ടേഴ്സിന്റെ നിർദ്ദേശപ്രകാരം മറ്റ് പരിശോധനകൾ കൂടി നടത്തി. ഹൂഡ ട്വീറ്റ് ചെയ്തു. എല്ലാവരുടെയും പ്രാർത്ഥനയുണ്ടെങ്കിൽ വളരെ വേഗം സുഖം പ്രാപിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം ട്വീറ്റിൽ പങ്കുവച്ചു. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ മകനാണ് ദീപേന്ദർ സിംഗ് ഹൂഡ.
കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ഇടപഴകുകയും ബന്ധം പുലർത്തുകയും ചെയ്തവർ പരിശോധനയ്ക്ക് വിധേയരാകണമെന്നും ഐസോലേഷനിൽ പ്രവേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി സോനിപത്ത് ജില്ലയിലെ ബറോഡ അസംബ്ളി നിയോജക മണ്ഡലത്തിൽ ദീപേന്ദർ സിംഗ് ഈയിടെ സന്ദർശനം നടത്തിയിരുന്നു.
കേന്ദ്രമന്ത്രി കൃഷൻപാൽ ഗുജ്ജാർ, സജ്ഞയ് ഭാട്ടിയ, ബ്രിജേന്ദ്ര സിംഗ്, നയാബ് സിംഗ് സൈനി എന്നിവരാണ് കൊവിഡ് സ്ഥിരീകരിച്ച ഹരിയാനയിൽ നിന്നുള്ള മറ്റുള്ളവർ. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്താകെ 75000 പേർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 780 പേർ കൊവിഡ് ബാധയെ തുടർന്ന് മരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam