കേരളത്തിന്‍റെ അക്ഷരമുത്തശ്ശി അടക്കമുള്ളവര്‍ക്ക് രാജ്യത്തിന്‍റെ ആദരം; നാരീശക്തി പുരസ്ക്കാരം സമ്മാനിച്ചു

Published : Mar 08, 2020, 02:14 PM ISTUpdated : Mar 08, 2020, 02:15 PM IST
കേരളത്തിന്‍റെ അക്ഷരമുത്തശ്ശി അടക്കമുള്ളവര്‍ക്ക് രാജ്യത്തിന്‍റെ ആദരം; നാരീശക്തി പുരസ്ക്കാരം സമ്മാനിച്ചു

Synopsis

മലയാളിക്ക് അഭിമാനമായി കാര്‍ത്ത്യായനിയമ്മ, 104-ാമത്തെ വയസ്സിലും കായിക താരമായ മാൻ കൗർ, വ്യോമസേനയുടെ ആദ്യ വനിതാ പൈലറ്റുമാ‍ർ എന്നിവര്‍ ഉൾപ്പടെ 20 സ്ത്രീകൾക്കാണ് നാരീശക്തി പുരസ്ക്കാരം നൽകിയത്. 

ദില്ലി: അന്തർദേശീയ വനിതാദിനത്തിൽ രാജ്യത്തെ സ്ത്രീ ശക്തിക്ക് ആദരം. സമൂഹത്തിന്റെ വിവിധ മേഖകളിൽ മികവ് തെളിച്ച 20 സ്ത്രീകൾക്ക് രാജ്യം നാരീശക്തി പുരസ്ക്കാരം നൽകി ആദരിച്ചു. പ്രധാനമന്ത്രി  നരേന്ദ്രമോദി സമൂഹമാധ്യമ അക്കൗണ്ടുകൾ ഏഴ് സ്ത്രീകളുടെ ജീവീതകഥ പങ്കുവച്ചു

മലയാളിക്ക് അഭിമാനമായി കാര്‍ത്ത്യായനിയമ്മ, 104-ാമത്തെ വയസ്സിലും കായിക താരമായ മാൻ കൗർ, വ്യോമസേനയുടെ ആദ്യ വനിതാ പൈലറ്റുമാ‍ർ എന്നിവര്‍ ഉൾപ്പടെ 20 സ്ത്രീകൾക്കാണ് രാജ്യം നാരീശക്തി പുരസ്ക്കാരം നൽകി ആദരിച്ചത്. ചടങ്ങിൽ രാഷ്ട്രപതിക്കൊപ്പം കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നി‍ർമ്മല സീതാരാമൻ എന്നിവരും പങ്കെടുത്തു. 96 വയസ്സിൽ പഠനത്തിനെത്തിയ സാക്ഷരതാ പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയതാണ് കർത്ത്യയനിയമ്മയെ പുരസ്ക്കാരത്തിന് അർഹയാക്കിയത്. പുരസ്ക്കാരം നേടിയതിൽ സന്തോഷമെന്ന് കാര്‍ത്ത്യായനിയമ്മ പറഞ്ഞു.

കേരളത്തിൽ നിന്ന് കർത്ത്യായനിയമ്മക്കൊപ്പം പുരസ്ക്കാരത്തിന് അ‍ർഹയായ 105 വയസ്സുകാരി ഭാഗീരഥിയമ്മക്ക് ആരോഗ്യ പ്രശ്നങ്ങൾ കാരണം ദില്ലിയിൽ എത്താനായില്ല. വനിതകൾക്കായി പ്രധാനമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളും മാറ്റിവച്ചു ഷീ ഇൻസ്പെയേഴ്‌സ് അസ് എന്ന ഹാഷ് ടാഗിൽ ചെന്നൈ സ്വദേശി സ്നേഹമോഹൻ, മാളവിക അയ്യർ, കശ്മീ‍ർ സ്വദേശി ആരിഫ എന്നിവരുടെ ജീവീതകഥകൾ പ്രധാനമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചു. ഏഴ് സ്ത്രീകൾകൾക്കാണ് അവസരം നല്‍കിയത്.

PREV
click me!

Recommended Stories

പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം
കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്