മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായില്ല; ഒടുവിൽ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം, വിജ്ഞാപനമിറക്കി ദ്രൗപതി മുര്‍മു

Published : Feb 13, 2025, 08:04 PM ISTUpdated : Feb 13, 2025, 08:39 PM IST
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായില്ല; ഒടുവിൽ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം, വിജ്ഞാപനമിറക്കി ദ്രൗപതി മുര്‍മു

Synopsis

ബീരേൻ സിങ്ങിന്‍റെ രാജിക്ക് പിന്നാലെ മണിപ്പൂരിൽ രാഷ്രപതി ഭരണം. ഇതുസംബന്ധിച്ച് വിജ്ഞാപനം രാഷ്ട്രപതി ദ്രൗപതി മുര്‍മു പുറത്തിറക്കി

ദില്ലി: മുഖ്യമന്ത്രി രാജിവെച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ടാണ് രാഷ്ട്രപതി ദ്രൗപദി മുർമു വിജ്ഞാപനം ഇറക്കിയത്. എൻ. ബിരേൻ സിങ് രാജിവെച്ചതിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി നേതൃത്വം ചർച്ചകൾ നടത്തിയിരുന്നെങ്കിലും സമവായത്തിലെത്താൻ സാധിച്ചില്ല. ​ഗവർണർ രാഷ്ട്രപതിയെ ഇക്കാര്യം അറിയിച്ചു. പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം അവസാനിച്ചതിന് പിന്നാലെയാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി എംപി സംബിത് പാത്ര എംഎൽഎമാരുമായി നിരന്തരം ചർച്ചകൾ നടത്തിയെങ്കിലും കുക്കി എംഎൽഎമാരടക്കം രാഷ്ട്രപതി ഭരണം വേണമെന്ന നിലപാടെടുത്തു. സംസ്ഥാനത്ത് സമാധാന അന്തരീക്ഷം പുനസ്ഥാപിച്ചതിന് ശേഷം പുതിയ സർക്കാറിനെ തീരുമാനിക്കുമെന്നാണ് ബിജെപി നേതൃത്വം അറിയിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനം ബീരേൻ സിങ് രാജിവെച്ചെങ്കിലും ഇനി എന്ത് എന്നതിൽ ബിജെപിയിൽ ആശയക്കുഴപ്പം തുടര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ബിജെപി എംഎൽഎമാരുടെ യോഗം ചേർന്നെങ്കിലും അടുത്ത മുഖ്യമന്ത്രിയ സംബന്ധിച്ച് സമവായമായിരുന്നില്ല. ബിരേൻ സിങിന്‍റെ പിൻഗാമിയെ ചൊല്ലി വലിയ ചേരിപ്പോര് എംഎൽഎമാർക്കിടയിലുണ്ട്. സ്പീക്കർ ടി എസ് സിങ്ങിനെ പിന്തുണയ്ക്കുന്ന ഒരു പക്ഷവും ബീരേൻ സിങ്ങ് അനുകൂലികൾ മറുവശത്തുമായാണ് ചരടുവലി നടക്കുന്നത്.

ഇതിനിടെയാണ് കൂടുതൽ അനിശ്ചിതത്വങ്ങളിലേക്ക് പോകുന്നതിന് മുമ്പ് തന്നെ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. അതേസമയം, ബീരേന്‍റെ രാജി കൊണ്ട് പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്നും പ്രത്യേക ഭരണസംവിധാനം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടിട്ടില്ലെന്നുമാണ് കുക്കി സംഘടനയുടെ പ്രതികരണം.

ഡ്യൂട്ടിക്കിടെ ഹോട്ടൽ മുറിയിൽ മദ്യപാനവും കൈക്കൂലി പണം പങ്കിടലും; ഉന്നതനടക്കം ആറ് ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷൻ


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്ലസ് ടു വിദ്യാർഥിയുടെ ശല്യം സഹിക്കാതെ ടീച്ചർ സ്കൂൾ മാറിപ്പോയി, അധ്യാപികയെ പിന്തുടർന്ന് ചുണ്ടുകൾ അറുത്ത് വിദ്യാർഥി
മണിപ്പൂരിൽ വീണ്ടും അശാന്തി; പ്രതിഷേധങ്ങള്‍ അക്രമാസക്തമായി, കുക്കി മേഖലകളിൽ നാളെ സമ്പൂര്‍ണ അടച്ചുപൂട്ടൽ