
ദില്ലി : ഫെഡറൽ അവകാശങ്ങളും നിയമ നിർമാണാധികാരങ്ങളുമില്ലാത്ത കേവലം നഗരസഭകളാക്കി സംസ്ഥാനങ്ങളെ മാറ്റരുതെന്ന് പ്രതിപക്ഷ സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ. രാഷ്‌ട്രപതിയുടെ റഫറൻസിനെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന പശ്ചിമ ബംഗാൾ, കർണാടക, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങൾ എതിർത്തു. സംസ്ഥാനങ്ങൾക്ക് അവരുടേതായ സ്വയംഭരണാവകാശമുണ്ടെന്നും ഗവർണറുടെ ഇഷ്ടാനുസരണം പദവിയെ താഴ്ത്തിക്കെട്ടി നഗരസഭകളാക്കരുതെന്നും ഹിമാചൽ പ്രദേശിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആനന്ദ് ശർമയാണ് വാദിച്ചത്. ചീഫ് ജസ്‌റ്റിസ് ബി ആർ ഗവായ് നയിക്കുന്ന അഞ്ചംഗ ഭരണഘടന ബെഞ്ചിൽ ബംഗാൾ, ഹിമാചൽ സംസ്ഥാനങ്ങൾ ഇന്ന് വാദം പൂർത്തിയാക്കി. 9 ന് ഹിമാചൽ പ്രദേശിന്റെ വാദം വീണ്ടും പുനഃരാരംഭിക്കും. തുടർന്ന് കേരളവും റഫറൻസിനെതിരെ വാദിക്കും.