
ദില്ലി: ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് ജനകീയ ബജറ്റ് ആകും എന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യം ഇന്ത്യ, ആദ്യം പൗരന്മാർ എന്നതാണ് ഈ സർക്കാരിൻറെ മുദ്രാവാക്യം. അതുകൊണ്ടുതന്നെ സാധാരണക്കാരുടെ പ്രതീക്ഷ സഫലമാക്കുന്നതാകും ബജറ്റ്. ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണ്. രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ കുറിച്ച് നല്ല വാക്കുകൾ ആണ് കേൾക്കുന്നതെന്നും ബജറ്റ് സമ്മേളനം തുടങ്ങുന്നത് പുതിയ ഉന്മേഷത്തോടെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു
രാഷ്ട്രപതി ദ്രൗപതി മുർമു ഇത് ആദ്യമായാണ് പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നത്. അഭിമാനകരമായ നിമിഷമാണിതെന്നും രാഷ്ട്രപതിയുടെ പ്രസംഗം സ്ത്രീകളുടേയും ആദിവാസി സമൂഹത്തിന്‍റേയും അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam