രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

Published : Aug 15, 2026, 07:44 AM ISTUpdated : Aug 15, 2026, 12:09 PM IST
pm modi

Synopsis

ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തി.

ദില്ലി: 80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. ധീരസ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച് തുടങ്ങിയത്. എല്ലാ മനസുകളിലും വന്ദേമാതരം മുഴങ്ങുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പുത്തൻ പ്രതീക്ഷകളുമായി നാം മുന്നേറുകയാണ്. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള യാത്രയിലാണ് നാം. ആ യാത്ര സഫലമാകും, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും. വികസിത ഭാരതം 2047ലേക്ക് ഇനിയും ഏറെ ലക്ഷ്യങ്ങളുണ്ട്. വലിയ നേട്ടങ്ങള്‍ സാക്ഷാത്കരിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 12 വർഷമായി ദൃഢനിശ്ചയത്തോടെ നാം പ്രവർത്തിക്കുന്നു. ദുർബലമായ സമ്പദ് വ്യവസ്ഥയിൽ നിന്ന് ലോകശക്തിയായി നാം മാറി. സാങ്കേതിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായി. ഡിജിറ്റൽ രംഗത്തും മുന്നേറ്റമുണ്ടായി. ദാരിദ്ര്യനിർമ്മാർജനമെന്ന ലക്ഷ്യവും വിജയം കാണുന്നു. കാലഹരണപ്പെട്ട നിയമങ്ങൾ തള്ളിക്കളഞ്ഞു. നിയമവ്യവസ്ഥ ശക്തവും സുതാര്യവുമാക്കി. അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കുമെന്ന ലക്ഷ്യം സാക്ഷാത്ക്കരിച്ചു. സ്വയംപര്യാപ്തത പൂർണ അർത്ഥത്തിൽ യാഥാർത്ഥ്യമാകണം. അതിനായി നമ്മുടെ കാര്യക്ഷമത വർധിപ്പിക്കണം. മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കാത്ത സാഹചര്യം ഇവിടെയുണ്ടാകണം. ഡിജിറ്റൽ ഇടപാടുകൾ കഴിഞ്ഞ 12 വർഷത്തിനിടെ എത്രയോ മടങ്ങ് കൂടി. സെമികണ്ടക്ടർ മേഖലയിലും വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു. ഇൻ്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണം 4 ഇരട്ടിയായി. 3 സെമികണ്ടക്ടർ പ്ലാൻ്റുകൾ യാഥാർത്ഥ്യമാക്കി. ആണവോർജ മേഖലയിലും ഇന്ത്യ സ്വന്തം ശക്തി നേടിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തിൻ്റെ പ്രഥമ പരിഗണന യുവാക്കൾക്കെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ മത്സരപരീക്ഷകൾക്കും സൗജന്യ പരിശീലമെന്ന് പ്രഖ്യാപനം. പരിശീലനത്തിന് പ്രത്യേക ശൃംഖല ഉണ്ടാക്കും. വരും വർഷങ്ങളിൽ ഒരു കോടി യുവാക്കൾക്ക് Al പരിശീലനം. സർക്കാർ മുന്നോട്ട് പോകുന്നത് യുവാക്കളുമായി ചേർന്നെന്ന് മോദി കോച്ചിംഗ് ക്ലാസുകൾ മധ്യവർഗ്ഗ കുടുംബങ്ങൾക്ക് ഒരു വലിയ ഭാരമായി മാറി കുട്ടിയെ കോച്ചിംഗ് സെന്ററിലേക്ക് അയച്ചില്ലെങ്കിൽ പിന്നിലായിപ്പോകുമെന്നു രക്ഷിതാക്കൾ കരുതുന്നു. കോച്ചിംഗിനായി അവർ ചെലവഴിക്കുന്ന ആയിരക്കണക്കിന് കോടി രൂപ ലാഭിക്കാൻ കേന്ദ്രം സഹായിക്കും. യുവാക്കൾക്കായി വിവിധ മത്സര പരീക്ഷകൾക്ക് സൗജന്യ ഓൺലൈൻ കോച്ചിംഗ് നൽകും. രാജ്യത്തെ യുവാക്കൾക്ക് സൗജന്യ കോച്ചിംഗ് നൽകാൻ ഒരു പ്രത്യേക ശൃംഖല ഉണ്ടാക്കും.

രാജ്യം പ്രതിസന്ധി നേരിട്ട കാലത്ത് ചിലർ ഭീതി പരത്തുന്നതിൽ ആനന്ദം കണ്ടെത്തിയെന്ന് പ്രധാനമന്ത്രി. വാക്സീനും ഇന്ധനവും കിട്ടാതാകുമെന്ന് പ്രചരിപ്പിച്ചു. സുസ്ഥിര സർക്കാരിലൂടെ പ്രതിസന്ധികളെ മറികടന്നു എന്ന് മോദി വ്യക്തമാക്കി. സമീപകാലത്ത് ഒപ്പുവച്ച വ്യാപാര കരാറുകൾ വലിയ അവസരമെന്നും അത് സംരംഭകർ പാഴാക്കരുതെന്നും മോദി പറഞ്ഞു. രാജ്യ മുന്നേറ്റത്തിന് സപ്തധാര പ്രതിജ്ഞ മുന്നോട്ട് വച്ച് പ്രധാനമന്ത്രി. കൃഷി, ഭക്ഷ്യസംസ്‌കാരം, എഐ, നിർമ്മാണ അടക്കം ഏഴ് മേഖലകളുടെ വികസനത്തിൽ കൂടുതൽ ശ്രദ്ധ. ഇന്ത്യയെ പൂർണ്ണമായും നക്സൽ മുക്തമാക്കും. വനിത സംവരണം യാഥാർത്ഥ്യമാക്കാൻ പ്രതിപക്ഷം അടക്കം ഒന്നിച്ച് നിൽക്കണമെന്നും ആഹ്വാനം ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തോറ്റത് ഒരു വോട്ടിന്; ടിവികെ സ്ഥാനാർഥിയുടെ വിജയം അസാധുവാക്കണമെന്ന് തോറ്റ ഡിഎംകെ നേതാവ്; ഹർജി തള്ളി മദ്രാസ് ഹൈക്കോടതി
ഉപതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ, അറസ്റ്റിലായ നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ആശ്വാസം; ഇടക്കാല ജാമ്യം