യുജിസി നെറ്റ് പരീക്ഷയുടെ ഉത്തരസൂചിക ഞായറാഴ്ച പ്രസിദ്ധീകരിച്ചേക്കും

Published : Aug 14, 2026, 10:23 PM IST
NTA UGC NET

Synopsis

ഉത്തരസൂചിക പുറത്തു വരാത്തതിനെതിരെ വലിയ പ്രതിഷേധമുയർന്നതിന് പിന്നാലെ പ്രസിദ്ധീകരിക്കാനുള്ള തീരുമാനം

ദില്ലി : യുജിസി നെറ്റ് പരീക്ഷയുടെ ഉത്തരസൂചിക ഞായറാഴ്ച പ്രസിദ്ധീകരിച്ചേക്കും. ഉത്തരസൂചിക പുറത്തു വരാത്തതിനെതിരെ വലിയ പ്രതിഷേധമുയർന്നതിന് പിന്നാലെ പ്രസിദ്ധീകരിക്കാനുള്ള തീരുമാനം. യു.ജി.സി നെറ്റ് ജൂൺ 2026, സി.എസ്.ഐ.ആർ-നെറ്റ്, ഐ.സി.എ.ആർ എ.ഐ.ഇ.ഇ.എ പി.ജി, ഐ.സി.എ.ആർ എ.ഐ.സി.ഇ-ജെ.ആർ.എഫ്/എസ്.ആർ.എഫ് പിഎച്ച്.ഡി തുടങ്ങിയ പരീക്ഷകളുടെ ഉത്തരസൂചിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് എൻ.ടി.എ നേരത്തെ ഔദ്യോഗിക അറിയിപ്പ് നൽകിയിരുന്നു. ഓഗസ്റ്റ് 10 തിങ്കളാഴ്ചയായിരുന്നു ഈ പ്രഖ്യാപനം. എന്നാൽ ഓഗസ്റ്റ് 14 വെള്ളിയാഴ്ച വരെയും ഈ പരീക്ഷകളുടെ ഉത്തരസൂചികകൾ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക അറിയിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന സമയക്രമം അനുസരിച്ച്, ഓഗസ്റ്റ് 15 ശനിയാഴ്ചയോ അല്ലെങ്കിൽ ഓഗസ്റ്റ് 16 ഞായറാഴ്ചയോ ഉത്തരസൂചികകൾ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിയെ ബിജെപി എംഎൽഎയുടെ മകൾ മർദ്ദിച്ചു, പരാതി
രാഷ്ട്രനിർമാണത്തിൽ എല്ലാവരും പങ്കാളികളാകണം, വികസിത ഭാരത നിർമാണത്തിൽ നാം മുന്നേറുന്നു; സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു