പ്രധാനമന്ത്രി മോദി മണിപ്പൂരിൽ; റോഡ് മാര്‍ഗം ചുരാചന്ദ്പൂരിലേക്ക് തിരിച്ചു; സംസ്ഥാനത്ത് കനത്ത സുരക്ഷ

Published : Sep 13, 2025, 12:13 PM ISTUpdated : Sep 13, 2025, 12:21 PM IST
prime minister modi manipur visit

Synopsis

സംഘര്‍ഷം തുടങ്ങിയതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു. ചുരാചന്ദ് പൂരിലേക്ക് റോഡ് മാര്‍ഗമാണ് മോദി യാത്ര തിരിച്ചിരിക്കുന്നത്. 

ഇംഫാൽ: പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി. സംഘര്‍ഷം തുടങ്ങിയതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു. ചുരാചന്ദ് പൂരിലേക്ക് റോഡ് മാര്‍ഗമാണ് മോദി യാത്ര തിരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.  മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്. ചുരാചന്ദ്പൂരിൽ ഏഴായിരം കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പിന്നീട് രണ്ടരയ്ക്ക് ഇംഫാലിൽ എത്തുന്ന മോദി ഇവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ആകെ അഞ്ച് മണിക്കൂറായിരിക്കും മോദി മണിപ്പൂരിൽ ചെലവഴിക്കുക. മണിപ്പൂരിന്റെ വികസനമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. മോദിയുടെ സന്ദർശനത്തിന് ഏതിരെ തീവ്രസംഘടനകൾ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദർശനം കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് മണിപ്പൂർ. മണിപ്പൂരിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം പിന്നീട് അസമിലേക്ക് പ്രധാനമന്ത്രി പോകുക.

 

 

 

 

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'