പ്രധാനമന്ത്രി ഇന്ന് ജക്കാർത്തയിലേക്ക്; ആസിയാൻ സമ്മേളനത്തിലും ഉച്ചകോടിയിലും പങ്കെടുക്കും

Published : Sep 06, 2023, 06:48 AM IST
പ്രധാനമന്ത്രി ഇന്ന് ജക്കാർത്തയിലേക്ക്; ആസിയാൻ സമ്മേളനത്തിലും ഉച്ചകോടിയിലും പങ്കെടുക്കും

Synopsis

ആസിയാൻ സമ്മേളനത്തിലും ഇന്ത്യ- ആസിയാൻ ഉച്ചകോടിയിലും പങ്കെടുത്ത ശേഷം നാളെ വൈകിട്ട് തന്നെ പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും. 

ദില്ലി: ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്ക് പോകും. ആസിയാൻ സമ്മേളനത്തിലും ഇന്ത്യ- ആസിയാൻ ഉച്ചകോടിയിലും പങ്കെടുത്ത ശേഷം നാളെ വൈകിട്ട് തന്നെ പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും. നരേന്ദ്ര മോദിക്ക് ജി20 ഉച്ചകോടിയുടെ ഒരുക്കങ്ങൾക്ക് തിരിച്ച് എത്തേണ്ടതുള്ളതിനാൽ ആസിയാൻ സമ്മേളനത്തിൻറെ സമയം പുതുക്കി നിശ്ചയിക്കാൻ ഇന്തോനേഷ്യ തയ്യാറായി. ചൈന പല രാജ്യങ്ങളുടെയും പ്രദേശം ഉൾപ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ച വിഷയം ഉച്ചകോടിയിൽ ചർച്ച ആയേക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു