
ദില്ലി: കോണ്‍ഗ്രസിനെതിരെ രാജ്യസഭയില്‍ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നന്ദിപ്രമേയചര്‍ച്ചക്കുള്ള മറുപടിയിലായിരുന്നു മോദിയുടെ രൂക്ഷ വിമര്‍ശനം.കേന്ദ്ര സർക്കാരിനെ ചിലർ വിമർശിക്കുന്നത് അവരുടെ നിരാശയിൽ നിന്നെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി..രാജ്യസഭ എം പിമാരുടെ പ്രതികരണം നിർഭാഗ്യകരം. തൻ്റെ ശബ്ദം ഉയരുന്നതിലെ അസഹിഷ്ണുതയാണ് കാണുന്നതെന്നും മോദി പറഞ്ഞു.മോദി അദാനി ഭായ് ഭായ് എന്ന പ്രതിപക്ഷ മുദ്യാവാക്യം വിളികള്‍ക്കിടയിലും പ്രധാനമന്ത്രി തന്‍റെ പ്രസംഗം പൂര്‍ത്തിയാക്കി.
'ഗാന്ധി കുടുംബവും, കോൺഗ്രസും ചേർന്ന് രാജ്യത്തെ തകർത്തു.ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു. അവസരങ്ങളെ പ്രതിസന്ധികളാക്കി.കോണ്‍ഗ്രസിന് താൽപര്യങ്ങൾ മറ്റ് പലതിലുമായിരുന്നു.യു പി എ ഭരണകാലത്തേത് പോലെ രാജ്യത്ത് ജനം നരകിച്ചിട്ടില്ല.കോൺഗ്രസ് തകർത്ത ഭാരതത്തെ ബിജെപി പടുത്തുയർത്തി.പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടില്ല.കോൺഗ്രസിന് താൽപര്യം ഫോട്ടോ ഷൂട്ടിൽ മാത്രം' മോദി പറഞ്ഞു
'ഖർഗെയുടെ തട്ടകത്തിൽ താൻ എത്തിയതിലുള്ള പ്രതിഷേധമാണ് അദ്ദേഹം കാട്ടുന്നത്.കലബുർഗിയിൽ മാത്രം 8 ലക്ഷം ജൻധൻ അക്കൗണ്ടുകളാണ് തുറന്നത്.കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല .ജനം നിങ്ങളെ തള്ളിക്കഴിഞ്ഞു.കല ബുർഗിയെ ബിജെപി നവീകരിച്ചു.കൽ ബുർഗി വികസനമെന്തെന്ന് അറിയുന്നത് ഇപ്പോഴാണ്.ദാരിദ്ര്യം മാറ്റുമെന്നത് വെറും മുദ്രാവാക്യം മാത്രമായിരുന്നു കോൺഗ്രസിന്.തട്ടിപ്പ് കൊണ്ട് കാര്യമില്ല. നന്നായി വിയർപ്പൊഴുക്കണം.ഞങ്ങൾ കഠിനാധ്വാനം ചെയ്തു. നിങ്ങൾ വെറുതെ ഇരുന്നു' വെന്നുംപ്രധാനമന്ത്രി വ്യക്തമാക്കി
'കഠിനാധ്വാനത്തിലൂടെ ജനങ്ങളുടെ വിശ്വാസം സര്‍ക്കാര്‍ നേടി.ഈ സർക്കാരിൻ്റെ പ്രഥമ പരിഗണന രാജ്യതാൽപര്യമാണ്.കോൺഗ്രസിൻ്റെ പ്രഥമ പരിപരിഗണന "ഒരു കുടുംബ "വും.ജനസേവനമാണ് യഥാർത്ഥ മതേതരത്വം.രാഷ്ടീയ താൽപര്യത്തിനായി ജനങ്ങളെ പറ്റിക്കുന്ന പരിപാടി ബിജെപിക്കില്ല.രാജ്യം കോൺഗ്രസിനെ വീണ്ടും വീണ്ടും തള്ളിക്കളയുന്നു.കോൺഗ്രസ് ഭരണ കാലത്ത് ആദിവാസികൾ ഭീതിയിലാണ് കഴിഞ്ഞത്.വർഷങ്ങളായി കോൺഗ്രസ് അവരെ തഴഞ്ഞിട്ടിരിക്കുകയായിരുന്നു. കർഷകരെ കോൺഗ്രസ് ചൂഷണം ചെയ്തു.എന്നാൽ ഈ സർക്കാർ കർഷകരെ സാമ്പത്തികമായി ശാക്തീകരിച്ചു'വെന്നും മോദി പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam