Latest Videos

ലോക്ക്ഡൗൺ നടപടിയെ ന്യായീകരിച്ച് മോദി; ഇന്ത്യ യഥാസമയം നടപടികൾ സ്വീകരിച്ചു

By Web TeamFirst Published Jun 2, 2020, 11:59 AM IST
Highlights

ലോക്ക്ഡൗണിൽ എട്ടാം തീയതിക്കു ശേഷം കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കാം എന്ന സൂചനയാണ് മോദി  നൽകിയത്. എന്നാൽ പല സംസ്ഥാനങ്ങളും നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ സാമ്പത്തികരംഗം സജീവമാകുന്നത് വൈകാനാണ് സാധ്യത

ദില്ലി: ജീവൻ രക്ഷിക്കാനുള്ള സമയോചിതനടപടിയായിരുന്നു ലോക്ക്ഡൗൺ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്നും കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് വാർഷിക സമ്മേളനത്തിൽ മോദി പറഞ്ഞു. ജൂൺ എട്ടിനു ശേഷം കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കാം എന്ന സൂചനയും മോദി നൽകി.

കൊവിഡ് പടർന്നു തുടങ്ങിയപ്പോൾ ഇന്ത്യ ശരിയായ സമയത്ത് ശരിയായ നടപടികൾ എടുത്തുവെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. ലോക്ക്ഡൗൺ എന്തു വലിയ സ്വാധീനം ചെലുത്തി എന്ന് ഇപ്പോൾ വ്യക്തമാകുകയാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയ്ക്ക് നിങ്ങളോടൊപ്പം നില്ക്കുകയാണെന്ന് പറഞ്ഞ മോദി വളർച്ച തിരിച്ചു പിടിക്കുക അസാധ്യമല്ലെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനത്തെ പ്രതിപക്ഷം ചോദ്യം ചെയ്യുമ്പോഴാണ് ശക്തമായി പ്രതിരോധിച്ച് നരേന്ദ്രമോദി രംഗത്ത് വരുന്നത്. ജീവൻ രക്ഷിക്കുന്നതിനൊപ്പം സാമ്പത്തികരംഗത്തെ സ്ഥിരത ഉറപ്പാക്കുകയാണ് സർക്കാരിൻ്റെ ഇനിയുള്ള ലക്ഷ്യം. സ്വയം പര്യാപ്ത ഇന്ത്യക്കായി പ്രഖ്യാപിച്ച നടപടികൾക്ക് വ്യവസായ ലോകം പിന്തുണ നൽകണമെന്നും സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കാൻ പരിഷ്ക്കാരങ്ങൾ സഹായിക്കുമെന്നും മോദി പറഞ്ഞു.

ലോക്ക്ഡൗണിൽ എട്ടാം തീയതിക്കു ശേഷം കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കാം എന്ന സൂചനയാണ് മോദി  നൽകിയത്. എന്നാൽ പല സംസ്ഥാനങ്ങളും നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ സാമ്പത്തികരംഗം സജീവമാകുന്നത് വൈകാനാണ് സാധ്യത

ലോക് ഡൗൺ കാലം അവസാനിപ്പിച്ച് രാജ്യം തുറന്നിരിക്കുകയാണ്. അതിൻ്റെ ആദ്യ ഘട്ടത്തിലേക്ക് രാജ്യം കടന്നു. രാജ്യത്തെ വ്യവസായിക രംഗത്ത് പൂർണ്ണ വിശ്വാസമുണ്ടെന്നും മോദി വ്യക്തമാക്കി. പാവപ്പെട്ട ജനങ്ങൾക്ക് സഹായം ഉറപ്പുവരുത്തിയെന്നും ഇതര സംസ്ഥാന തൊഴിലാളികൾക്കും, സ്ത്രികൾക്കും, കർഷകർക്കും സഹായം എത്തിച്ചുവെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. 50 ലക്ഷം സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് ഇ എസ് ഐ ആനുകൂല്യങ്ങൾ കിട്ടിയെന്നും പ്രധാനമന്ത്രി പറയുന്നു.

മാറ്റങ്ങളുടെ വലിയ കുതിച്ചുചാട്ടമാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ മോദി. ഇന്ന് കർഷകർക്ക് അവരുടെ ഉല്പങ്ങൾ എവിടെയും വിൽക്കാവുന്ന സാഹചര്യമുണ്ടെന്ന് അവകാശപ്പെട്ടു. തൊഴിലവസരങ്ങൾ കൂട്ടാൻ തൊഴിൽ നിയമങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഖനി-ഊർജ്ജ മേഖലകളിൽ പുതിയ സാധ്യതകളാണ് തുറക്കുന്നതെന്നും മോദി പറഞ്ഞു.

ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ആശങ്കയില്ലാതെ മുന്നോട്ടുപോകാനുള്ള അവസരം ഉറപ്പാക്കിയെന്നും സർക്കാർ പ്രഖ്യാപിച്ച ഉത്തേജന പാക്കേജ് ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് കരുത്താകുമെന്നും മോദി പറഞ്ഞു. പുതിയ നയങ്ങളും പദ്ധതികളും ആലോചിക്കേണ്ട സമയമാണിതെന്ന് ഓർമ്മിപ്പിച്ച പ്രധാനമന്ത്രി. ലോകത്ത് ഇന്ത്യയെ കുറിച്ചുള്ള മതിപ്പ് കൂടിയതായും ഇത് ഇന്ത്യയിലെ വ്യവസായ രംഗം പ്രയോജനപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു. 
 

click me!