
ദില്ലി: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് അഴിമതിക്കാർ ഒന്നിച്ച് കൂടിയിരിക്കുകയാണെന്നാണ് മോദിയുടെ വിമര്‍ശനം. അഴിമതിക്കെതിരെ നടപടിയുണ്ടാകുമ്പോള്‍ ചിലർക്ക് നിരാശയും ദേഷ്യവുമാണെന്നും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കൊണ്ട് അഴിമതിക്കെതിരായ നടപടി അവസാനിക്കില്ലെന്നും മോദി പറഞ്ഞു.
ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്തെ പുതിയ കെട്ടിടോദ്ഘാടനത്തിലാണ് മോദി പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചത്. കോടതിയലക്ഷ്യക്കേസില്‍ രാഹുല്‍ ഗാന്ധിയെ നരേന്ദ്രമോദി പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കോടതിയില്‍ നിന്ന് തിരിച്ചടി ഉണ്ടാകുമ്പോള്‍ ചിലർ കോടതിയെ അപമാനിക്കുന്നു എന്നായിരുന്നു മോദിയുടെ പ്രതികരണം. ഇന്ത്യയിലെ ഭരണഘടന സ്ഥാപനങ്ങളെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam