
ദില്ലി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശിവസേന നേതാവ് ഉദ്ധവ് താക്കറെക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. "മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതില്‍ നിങ്ങള്‍ക്ക് അഭിനന്ദനം ഉദ്ധവ് താക്കറെ ജീ. മഹാരാഷ്ട്രയെ നല്ല ഭാവിയിലേക്ക് നയിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്"-എന്നായിരുന്നു അഭിനന്ദന ട്വീറ്റ്.
മനോഹര്‍ ജോഷിക്കും നാരായണ്‍ റാണെക്കും ശേഷം ആദ്യമായാണ് ശിവസേന നേതാവ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. വ്യാഴാഴ്ച ശിവാജി പാര്‍ക്കില്‍ നടന്ന ചടങ്ങിലാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ 18ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
മഹാരാഷ്ട്രയില്‍ ബിജെപയുമായി തെറ്റിപ്പിരിഞ്ഞാണ് ശിവസേന എന്‍സിപിയെയും കോണ്‍ഗ്രസിനെയും കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിച്ചത്. എന്‍സിപി നേതാവ് അജിത് പവാറുമായി ചേര്‍ന്ന് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസ് രാജിവെച്ചു. തുടര്‍ന്നാണ് ഉദ്ധവ് അധികാരത്തിലേറിയത്.