'അഭിമാനത്തോടെ പറയുന്നു, ഗോഡ്സെ തീവ്രവാദിയല്ല': പ്രഗ്യക്ക് പിന്നാലെ ബിജെപി എംഎല്‍എ

By Web TeamFirst Published Nov 28, 2019, 7:46 PM IST
Highlights

രാജ്യത്തിന്‍റെ താല്‍പര്യം സംരക്ഷിക്കുന്നതിനായി ഗാന്ധിയെ വധിച്ചത്  ഗോഡ്സെക്ക് പറ്റിയ തെറ്റാണ്. ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവും സ്വാതന്ത്ര്യസമര നേതാവും അഹിംസാവാദിയും ആയിരുന്നു എന്ന കാര്യത്തില്‍ സംശയമില്ലെന്നും എംഎല്‍എ പറഞ്ഞു. 

ലക്നൗ: പാര്‍ലമെന്‍റില്‍ ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ചതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ. ഗോഡ്സെ ഭീകരവാദിയായിരുന്നില്ലെന്ന് അഭിമാനത്തോടെ പറയാം. എന്നാല്‍, പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ ഭാഷയെ അംഗീകരിക്കുന്നില്ലെന്നും ബാലിയ എംഎല്‍എ സുരേന്ദ്ര സിംഗ് പറഞ്ഞു. രാജ്യത്തിന്‍റെ താല്‍പര്യം സംരക്ഷിക്കുന്നതിനായി ഗാന്ധിയെ വധിച്ചത്  ഗോഡ്സെക്ക് പറ്റിയ തെറ്റാണ്.

ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവും സ്വാതന്ത്ര്യസമര നേതാവും അഹിംസാവാദിയും ആയിരുന്നു എന്ന കാര്യത്തില്‍ സംശയമില്ലെന്നും എംഎല്‍എ പറഞ്ഞു. മതാടിസ്ഥാനത്തില്‍ വിഭജിച്ച സമയത്തുതന്നെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധി ഘാതകനായ ഗോഡ്സെയെ പാര്‍ലമെന്‍റില്‍ രാജ്യസ്നേഹിയെന്ന് പ്രഗ്യ വിശേഷിപ്പിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന്, ഉദ്ധം സിംഗിനെയാണ് താന്‍ ഉദ്ദേശിച്ചതെന്ന് പ്രഗ്യ വിശദീകരിച്ചതും വിവാദമായി. പരാമര്‍ശത്തെ തുടര്‍ന്ന് പാര്‍ലമെന്‍റ് പ്രതിരോധ സമിതിയില്‍ നിന്ന് പ്രഗ്യയെ ഒഴിവാക്കിയിരുന്നു.  

click me!