ഓപ്പറേഷൻ സിന്ദൂർ; പാക്കിസ്ഥാൻ പ്രതീക്ഷിക്കാത്ത തിരിച്ചടി, അഭിമാന നിമിഷമെന്ന് മോദി,സേനയെ അഭിനന്ദിച്ചു

Published : May 07, 2025, 02:05 PM ISTUpdated : May 07, 2025, 02:56 PM IST
ഓപ്പറേഷൻ സിന്ദൂർ; പാക്കിസ്ഥാൻ പ്രതീക്ഷിക്കാത്ത തിരിച്ചടി, അഭിമാന നിമിഷമെന്ന് മോദി,സേനയെ അഭിനന്ദിച്ചു

Synopsis

പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിൽ എത്തി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച ന ടത്തുകയാണ്. അദ്ദേഹം ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് രാഷ്ട്രപതിയോട് വിശദീകരിക്കും.

ദില്ലി: ഓപ്പറേഷൻ സിന്ദൂറിൽ ഭാ​ഗമായ സേനകളെ അഭിനന്ദിച്ച് പ്രധാനമന്തി നരേന്ദ്ര മോദി. അഭിമാന നിമിഷമാണ് ഇതെന്നാണ് ഇന്ത്യൻ തിരിച്ചടിയ്ക്ക് ശേഷം മോദിയുടെ പ്രതികരണം. മോദിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോ​ഗം ചേ‌ർന്നത്. യോഗത്തിലാണ് പ്രധാനമന്ത്രി മോദി സേനയെ അഭിനന്ദിച്ചത്. നിലവിൽ പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിൽ എത്തി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. അദ്ദേഹം ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് രാഷ്ട്രപതിയോട് വിശദീകരിക്കും.

ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ നാളെ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചിരിക്കുകയാണ്. പാർലമെൻ്റിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടക്കുമെന്നാണ് കരുതുന്നത്.  അതിനിടെ കശ്മീർ അതിർത്തിയിൽ ഇന്ത്യാ-പാക് സേനകൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. ഒരു സ്ത്രീയും കുട്ടിയുമടക്കം പൂഞ്ചിൽ 10 പേർ കൊല്ലപ്പെട്ടു. ഉറിയിൽ രണ്ട് വീടുകൾക്ക് തീപിടിച്ചു. പാകിസ്ഥാൻ്റെ ഷെല്ലാക്രമണത്തിൽ 44 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ മൂന്ന് പാകിസ്ഥാൻ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'