PM Narendra Modi : 'ബിജെപിയെ ശക്തിപ്പെടുത്തൂ'; പാര്‍ട്ടി ഫണ്ടിലേക്ക് 1000 രൂപ സംഭാവന നല്‍കി നരേന്ദ്ര മോദി

Published : Dec 25, 2021, 07:00 PM IST
PM Narendra Modi : 'ബിജെപിയെ ശക്തിപ്പെടുത്തൂ'; പാര്‍ട്ടി ഫണ്ടിലേക്ക് 1000 രൂപ സംഭാവന നല്‍കി നരേന്ദ്ര മോദി

Synopsis

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ബി.ജെ.പി. ആരംഭിച്ച ധനസമാഹരണ പരിപാടിയുടെ ഭാഗമായാണ് നരേന്ദ്ര മോദിയുടെ സംഭാവന. 

ദില്ലി: ബി ജെ പിയുടെ പാര്‍ട്ടി ഫണ്ടിലേക്ക് ആയിരം രൂപ സംഭാവന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഫണ്ട് നല്‍കിയ വിവരം അറിയിച്ചത്. മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ബി.ജെ.പി. ആരംഭിച്ച ധനസമാഹരണ പരിപാടിയുടെ ഭാഗമായാണ് നരേന്ദ്ര മോദിയുടെ സംഭാവന. 

'ഞാൻ രൂപ ബിജെപിയുടെ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. രാഷ്ട്രത്തിന് പ്രഥമ സ്ഥാനം നല്‍കുകയെന്നതാണ് ബിജെപിയുടെ ആദര്‍ശം. ഞങ്ങളുടെ നിസ്വാര്‍ത്ഥ സേവനത്തെ നിങ്ങളുടെ സംഭാവനകള്‍ കൂടുതല്‍ ശക്തിപ്പെടുത്തും.  ബിജെപിയെ ശക്തിപ്പെടുത്താൻ സഹായിക്കൂ. ഇന്ത്യയെ ശക്തമാക്കാൻ സഹായിക്കൂ''- സംഭാവന നല്‍കിയതിന്‍റെ റസീപ്റ്റ് ട്വിറ്ററില്‍ പങ്കുവച്ച് പ്രധാനമന്ത്രി കുറിച്ചു. 

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും ആയിരം രൂപ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. നമോ ആപ്ലിക്കേഷനിലെ ഡൊണേഷന്‍ മൊഡ്യൂളിലൂടെ ആയിരുന്നു  തന്‍റെ സംഭാവനയെന്ന് നഡ്ഡ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന