പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഗുജറാത്തില്‍; ഉദ്ഘാടനം ചെയ്യുന്നത് 15,670 കോടിയോളം രൂപയുടെ പദ്ധതികള്‍

Published : Oct 18, 2022, 06:55 PM ISTUpdated : Oct 18, 2022, 06:57 PM IST
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഗുജറാത്തില്‍; ഉദ്ഘാടനം ചെയ്യുന്നത് 15,670 കോടിയോളം രൂപയുടെ പദ്ധതികള്‍

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒകേ്ടാബർ നാളെയും മറ്റന്നാളുമായി ഗുജറാത്ത് സന്ദർശിക്കും. 15,670 കോടിയോളം രൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒകേ്ടാബർ നാളെയും മറ്റന്നാളുമായി ഗുജറാത്ത് സന്ദർശിക്കും. 15,670 കോടിയോളം രൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഒകേ്ടാബർ 19-ന് രാവിലെ മഹാത്മാ മന്ദിർ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ പ്രധാനമന്ത്രി ഡിഫ്എക്‌സ്‌പോ 22 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക്  12 മണിയോടെ അദാലാജിൽ മിഷൻ സ്‌കൂൾ ഓഫ് എക്‌സലൻസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 

ഉച്ചകഴിഞ്ഞ്  ജുനഗഡിൽ വിവിധ വികസന പദ്ധതികൾക്ക് അദ്ദേഹം ശിലാസ്ഥാപനം നടത്തും. അതിനുശേഷം, വൈകുന്നേരം 6 മണിയോടെ,  ഇന്ത്യ അർബൻ ഹൗസിംഗ് കോൺക്ലേവ് 2022 ഉദ്ഘാടനം ചെന്ന പ്രധാനമന്ത്രി രാജ്‌കോട്ടിൽ പ്രധാനപ്പെട്ട വിവിധ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നടത്തും.  രാജ്‌കോട്ടിൽ നടക്കുന്ന നൂതന നിർമാണ പ്രവർത്തനങ്ങളുടെ പ്രദർശനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഒക്‌ടോബർ 20-ന് രാവിലെ കെവാഡിയയിൽ പ്രധാനമന്ത്രി മിഷൻ ലൈഫിന്റെ ഉദ്ഘാടനം നിർവഹിക്കും. ഉച്ചയ്ക്ക് 12 മണിക്ക് കെവാഡിയയിൽ നടക്കുന്ന മിഷൻ  മേധാവികളുടെ പത്താമത് സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. തുടർന്ന്, ഉച്ചകഴിഞ്ഞ് 3:45 ന് വ്യാരയിൽ അദ്ദേഹം വിവിധ വികസന സംരംഭങ്ങൾക്ക് തറക്കല്ലിടും.

പ്രധാനമന്ത്രി ഗാന്ധിനഗറിൽ

പ്രധാനമന്ത്രി ഡിഫ്എക്‌പോ 22 ഉദ്ഘാടനം ചെയ്യും. ''അഭിമാനത്തിലേക്കുള്ള പാത'' എന്ന ആശയത്തിൽ നടക്കുന്ന എക്‌സ്‌പോയിൽ, ഇന്നുവരെ നടന്നിട്ടുള്ള ഇന്ത്യൻ പ്രതിരോധ പ്രദർശനത്തിലെ ഏറ്റവും വലിയ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കും. ആദ്യമായി, വിദേശ ഒ.ഇ.എമ്മു (ഒറിജിനൽ എക്യൂപ്‌മെന്റ് മാന്യുഫാക്ചറർ)കളുടെ ഇന്ത്യൻ അനുബന്ധ സ്ഥാപനങ്ങൾ, ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ ഡിവിഷൻ, ഇന്ത്യൻ കമ്പനിയുമായി സംയുക്ത സംരംഭം നടത്തുന്ന പ്രദർശകർ എന്നിവയുൾപ്പെടെ ഇന്ത്യൻ കമ്പനികൾക്കായി മാത്രമായി നടത്തുന്ന പ്രതിരോധ പ്രദർശനത്തിനും ഇത് ആദ്യമായി സാക്ഷ്യം വഹിക്കും.

Read more: ഓൺലൈൻ ഉപയോഗിച്ച് തീവ്രവാദം വ്യാപിക്കുന്നു', തീവ്രവാദത്തിനെതിരെ ലോകാരാജ്യങ്ങള്‍ ഒന്നിക്കണമെന്ന് നരേന്ദ്ര മോദി

 ഇന്ത്യൻ പ്രതിരോധ നിർമ്മാണ വൈഭവത്തിന്റെ വിപുലമായ വ്യാപ്തിയും സാദ്ധ്യതയും ഈ പരിപാടിയിൽ പ്രദർശിപ്പിക്കുന്നുണ്ട്. പ്രദർശനത്തിൽ ഒരു ഇന്ത്യ പവലിയനും പത്ത് സംസ്ഥാന പവലിയനുകളുമുണ്ടാകും. ഇന്ത്യാ പവലിയനിൽ, ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എൽ) രൂപകൽപ്പന ചെയ്ത തദ്ദേശീയ പരിശീലന വിമാനമായ എച്ച്.ടി.ടി-40 പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. അത്യാധുനിക സമകാലിക സംവിധാനങ്ങളുള്ള വിമാനത്തിനെ പൈലറ്റ് സൗഹൃദ സവിശേഷതകളോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പരിപാടിയിൽ, വ്യവസായവും സ്റ്റാർട്ടപ്പുകളും വഴി ബഹിരാകാശ മേഖലയിൽ പ്രതിരോധ സേനയ്ക്ക് നൂതനാശയ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുള്ള മിഷൻ ഡിഫ്‌സ്‌പേസിനും പ്രധാനമന്ത്രി സമാരംഭം കുറിയ്ക്കും. ഗുജറാത്തിലെ ദീസ എയർഫീൽഡിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. സമർപ്പിക്കുന്ന ഈ എയർഫോഴ്‌സ് ബേസ് രാജ്യത്തിന്റെ സുരക്ഷാ വാസ്തുവിദ്യയിൽ കൂട്ടിച്ചേർക്കപ്പെടും.

'ഇന്ത്യ-ആഫ്രിക്ക: പ്രതിരോധവും സുരക്ഷാ സഹകരണവും സമന്വയിപ്പിക്കുന്നതിനുള്ള തന്ത്രം സ്വീകരിക്കുക' എന്ന പ്രമേയത്തിന് കീഴിലുള്ള രണ്ടാമത്തെ ഇന്ത്യ-ആഫ്രിക്ക പ്രതിരോധ ചർച്ചയ്ക്കും പ്രദർശനം സാക്ഷ്യം വഹിക്കും. മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും എന്ന പ്രധാനമന്ത്രിയുടെ ദർശനത്തിന് അനുസൃതമായി (സാഗർ) സമാധാനം, വളർച്ച, സ്ഥിരത, സമൃദ്ധി എന്നിവ പരിപോഷിപ്പിക്കുന്നതിനും ഐ.ഒ.ആർ- രാജ്യങ്ങൾക്കിടയിൽ പ്രതിരോധ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും സമഗ്രമായ സംഭാഷണത്തിന് ഒരു വേദിയൊരുക്കുന്ന 2-ാമത് ഇന്ത്യൻ മഹാസമുദ്ര മേഖല (ഐ.ഒ.ആർ- ) കോൺക്ലേവ്വും പ്രദർശനത്തിൽ നടക്കും.

 മേഖലയിലെ എല്ലാവർക്കും സുരക്ഷയ്ക്കും വളർച്ചയ്ക്കും. പ്രദർശനത്തിനിടെ പ്രതിരോധത്തിനായുള്ള ആദ്യത്തെ നിക്ഷേപക സംഗമവും നടക്കും. ഐഡെക്‌സിന്റെ (പ്രതിരോധ മികവിന് വേണ്ടിയുള്ള നൂതനാശയങ്ങൾ) പ്രതിരോധ നൂതനാശയ പരിപാടിയായ മന്ഥൻ 2022ൽ നൂറിലധികം സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെ നൂതനാശയങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരം ലഭിക്കുന്നതിനും ഇത് സാക്ഷ്യംവഹിക്കും. ബന്ധൻ എന്ന പരിപാടിയിലൂടെ 451 പങ്കാളിത്തങ്ങൾ/തുടക്കങ്ങൾ എന്നിവയും ഈ പരിപാടിയിൽ നടക്കും.

അദാലജിലെ ത്രിമന്ദിറിൽ മിഷൻ സ്‌കൂൾ ഓഫ് എക്‌സലൻസിനും പ്രധാനമന്ത്രി തുടക്കം കുറിക്കും. 10,000 കോടി രൂപ ചെലവിലാണ് ദൗത്യം വിഭാവനം ചെയ്തിരിക്കുന്നത്. ത്രിമന്ദിറിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി 4260 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. പുതിയ ക്ലാസ്‌ മുറികൾ, സ്മാർട്ട് ക്ലാസ്‌ റൂമുകൾ, കമ്പ്യൂട്ടർ ലാബുകൾ, സംസ്ഥാനത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ മൊത്തത്തിലുള്ള നവീകരണം എന്നിവയിലൂടെ ഗുജറാത്തിലെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ മിഷൻ സഹായിക്കും.

പ്രധാനമന്ത്രി ജുനഗഡിൽ

പ്രധാനമന്ത്രി 3580 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടും.നഷ്ടപ്പെട്ടുപോയ ബന്ധിപ്പിക്കലുകളുടെ നിർമ്മാണത്തോടൊപ്പം തീരദേശ ഹൈവേകൾ മെച്ചപ്പെടുത്തുന്നതിനും പ്രധാനമന്ത്രി തറക്കല്ലിടും. ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 13 ജില്ലകളിലായി 270 കിലോമീറ്ററിലധികം ദൈർഘ്യം വരുന്ന ഹൈവേ ഉൾപ്പെടും. ജുനഗഢിൽ രണ്ട് ജലവിതരണ പദ്ധതികൾക്കും കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനുള്ള ഗോഡൗൺ സമുച്ചയത്തിന്റെ നിർമ്മാണത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. പോർബന്തർ, മാധവ്പൂരിലെ ശ്രീ കൃഷൻ രുക്ഷമണി മന്ദിറിന്റെ സമഗ്ര വികസനത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. പോർബന്തർ ഫിഷറി ഹാർബറിലെ ഡ്രെഡ്ജിംഗി് പരിപാലനത്തിന്റെയും മലിനജല-ജലവിതരണ പദ്ധതികളുടെയും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.സോമനാഥിലെ ഗിറിലെ മദ്‌വാദിൽ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതുൾപ്പെടെ രണ്ട് പദ്ധതികളുടെ ശിലാസ്ഥാപനം അദ്ദേഹം നിർവഹിക്കും.

പ്രധാനമന്ത്രി രാജ്‌കോട്ടിൽ

രാജ്‌കോട്ടിൽ ഏകദേശം 5860 കോടിയോളം രൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. മറ്റുള്ളവയ്‌ക്കൊപ്പം ആസൂത്രണം, രൂപകൽപന, നയം, നിയന്ത്രണങ്ങൾ, നടപ്പാക്കൽ, കൂടുതൽ സുസ്ഥിരത, ഉൾച്ചേർക്കൽ എന്നിവ ഉൾപ്പെടെ ഇന്ത്യയിലെ ഭവനനിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന ചർച്ചകൾക്ക് സാക്ഷ്യം വഹിക്കുന്ന ഇന്ത്യ അർബൻ ഹൗസിംഗ്  കോൺക്ലേവ് 2022 അദ്ദേഹം ഉദ്ഘാടനം ചെയ്യും. പൊതുചടങ്ങിനുശേഷം നൂതനാശയ നിർമ്മാണരീതികളെക്കുറിച്ചുള്ള പ്രദർശനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

പൊതുചടങ്ങിൽ ലൈറ്റ് ഹൗസ് പദ്ധതിക്ക് കീഴിൽ നിർമ്മിച്ച 1100ലധികം വീടുകൾ പ്രധാനമന്ത്രി സമർപ്പിക്കും. ഈ വീടുകളുടെ താക്കോലുകൾ ഗുണഭോക്താക്കൾക്ക് കൈമാറുകയും ചെയ്യും. ബ്രാഹ്മണി-2 ഡാം മുതൽ നർമ്മദ കനാൽ പമ്പിംഗ് സ്‌റ്റേഷൻ വരെയുള്ള ജലവിതരണ പദ്ധതിയായ മോർബി-ബൾക്ക് പൈപ്പ് ലൈൻ പദ്ധതിയും അദ്ദേഹം സമർപ്പിക്കും. റീജിയണൽ സയൻസ് സെന്റർ, ഫ്‌ളൈ ഓവർ ബ്രിഡ്ജുകൾ (മേൽപ്പാലങ്ങൾ), റോഡ് മേഖലയുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികൾ എന്നിവയാണ് അദ്ദേഹം സമർപ്പിക്കുന്ന മറ്റ് പദ്ധതികൾ. ഗുജറാത്തിലെ എൻ.എച്ച് 27ന്റെ രാജ്‌കോട്ട്-ഗോണ്ടൽ-ജെറ്റ്പൂർ ഭാഗത്തിലെ നിലവിലുള്ള നാലുവരിപ്പാത ആറുവരിപ്പാതയാക്കുന്നതിനുള്ള തറക്കല്ലിടലും

പ്രധാനമന്ത്രി നിർവഹിക്കും. മോർബി, രാജ്‌കോട്ട്, ബോട്ടാഡ്, ജാംനഗർ, കച്ച് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലായുള്ള 2950 കോടി രൂപയുടെ ജി.ഐ.ഡി.സി (ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ) വ്യവസായ എസ്‌റ്റേറ്റുകളുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. ഗഡ്കയിലെ അമുൽ-ഫെഡ് ഡയറി പ്ലാന്റ്, രാജ്‌കോട്ടിലെ ഇൻഡോർ സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ നിർമ്മാണം, രണ്ട് ജലവിതരണ പദ്ധതികൾ, റോഡ്, റെയിൽവേ മേഖലയിലെ മറ്റ് പദ്ധതികൾ എന്നിവയാണ് തറക്കല്ലിടുന്ന മറ്റ് പദ്ധതികൾ.

പ്രധാനമന്ത്രി കെവാഡിയയിൽ

യു.എൻ സെക്രട്ടറി ജനറൽ ആദരണീയനായ അന്റോണിയോ ഗുട്ടെറസുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തും. അതിനുശേഷം, കേവാഡിയയിലെ ഏകതാ നഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ യു.എൻ സെക്രട്ടറി ജനറലിന്റെ സാന്നിദ്ധ്യത്തിൽമിഷൻ ലൈഫിന് പ്രധാനമന്ത്രി സമാരംഭം കുറിയ്ക്കും. പ്രധാനമന്ത്രി വിഭാവനം ചെയ്തതാണിത്, പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനുമായി ഇന്ത്യയുടെ നേതൃത്വത്തിലുള്ള വ്യക്തിപരവും കൂട്ടായതുമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആഗോള ബഹുജന പ്രസ്ഥാനമായി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നു.

സുസ്ഥിരതയിലേക്കുള്ള നമ്മുടെ കൂട്ടായ സമീപനം മാറ്റുന്നതിനുള്ള ത്രിതല തന്ത്രം പിന്തുടരുകയാണ് മിഷൻ ലൈഫ് ലക്ഷ്യമിടുന്നത്. ആദ്യത്തേത്, വ്യക്തികളെ അവരുടെ ദൈനംദിന ജീവിതത്തിൽ ലളിതവും എന്നാൽ ഫലപ്രദവുമായ പരിസ്ഥിതി സൗഹൃദ വ്യവഹാരങ്ങളിലേക്ക് കൊണ്ടുപോകുക എന്നതാണ് (ആവശ്യത്തിന്); രണ്ടാമത്തേത്, മാറിക്കൊണ്ടിരിക്കുന്ന ചോദനയ്ക്ക് അനുസരിച്ച് (വിതരണം) വേഗത്തിൽ പ്രതികരിക്കാൻ വ്യവസായങ്ങളെയും വിപണികളെയും പ്രാപ്തമാക്കുക എന്നതാണ്; മൂന്നാമത്തേത്, സുസ്ഥിര ഉപഭോഗത്തെയും ഉൽപാദനത്തെയും (നയം) പിന്തുണയ്ക്കുന്നതിന് ഗവൺമെന്റിനേയും വ്യാവസായിക നയത്തെയും സ്വാധീനിക്കുക എന്നതാണ്.

വിദേശകാര്യ മന്ത്രാലയം 2022 ഒകേ്ടാബർ 20 മുതൽ 22 വരെ കെവാഡിയയിൽ സംഘടിപ്പിക്കുന്ന മിഷൻ മേധാവികളുടെ പത്താമത് സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ലോകമെമ്പാടുമുള്ള 118 ഇന്ത്യൻ മിഷനുകളുടെ (അംബാസഡർമാരും ഹൈക്കമ്മീഷണർമാരും) മേധാവിമാരെ സമ്മേളനം ഒരുമിച്ച് കൊണ്ടുവരും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന അതിന്റെ 23 സെഷനുകളിലൂടെ, സമകാലിക ഭൗമ-രാഷ്ട്രീയ, ഭൗമ-സാമ്പത്തിക പരിസ്ഥിതി, ബന്ധിപ്പിക്കൽ, ഇന്ത്യയുടെ വിദേശ നയ മുൻഗണനകൾ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ആന്തരിക ചർച്ചകൾ നടത്താൻ കോൺഫറൻസ് അവസരമുണ്ടാക്കും. മറ്റുള്ളവയ്‌ക്കൊപ്പം വികസനംകാംക്ഷിക്കുന്ന ജില്ലകൾ, ഒരു ജില്ല ഒരു ഉൽപ്പന്നം, അമൃത് സരോവർ മിഷൻ തുടങ്ങിയ ഇന്ത്യയുടെ മുൻനിര ദൗത്യങ്ങളുമായി ബന്ധപ്പെട്ടവയെക്കുറിച്ച് സ്വയം പരിചയപ്പെടുന്നതിനായി മിഷൻ മേധാവികൾ ഇപ്പോൾ ബന്ധപ്പെട്ട അവരുടെ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുകയാണ്.

പ്രധാനമന്ത്രി വ്യാരയിൽ

താപിയിലെ വ്യാരയിൽ 1970 കോടിരൂപയുടെ വിവിധ വികസന സംരംഭങ്ങൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. നഷ്ടപ്പെട്ടുപോയ കണ്ണികൾക്കൊപ്പം സപുതാര മുതൽ സ്റ്റാച്യു ഓഫ് യൂണിറ്റി വരെയുള്ള റോഡ് നവീകരിക്കുന്നതിനുള്ള നിർമ്മാണത്തിനും അദ്ദേഹം തറക്കല്ലിടും. താപി, നർമ്മദ ജില്ലകളിൽ 300 കോടിയിലധികം രൂപയുടെ ജലവിതരണ പദ്ധതികളാണ് തറക്കല്ലിടുന്ന മറ്റ് പദ്ധതികൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?
കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് പിഴയിട്ട് സുപ്രീം കോടതി; ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകി