പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുംബൈയിൽ; രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും

Published : Feb 10, 2023, 05:57 AM ISTUpdated : Feb 10, 2023, 07:16 AM IST
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുംബൈയിൽ; രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും

Synopsis

മുംബൈ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തുടർച്ചയുള്ള പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യവും ഉണ്ട്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുംബൈയിൽ. മുംബൈ -സോളാപൂർ ,മുംബൈ - സായ്നഗർ ശിർദ്ദി എന്നീ രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും. രാജ്യത്തെ ഒമ്പതാമത്തെയും പത്താമത്തെയും വന്ദേ ഭാരത ട്രെയിനുകൾ ആവും ഇവ. വൈകിട്ട് നാലുമണിയോടെ ഛത്രപതി ശിവജി മഹാരാജ് ടെർമിനലിൽ വച്ചാണ് പരിപാടി. അന്ധേരിയിൽ ദാവൂദി ബോറി സമുദായത്തിന്റെ സെയ്ഫി അക്കാദമിക്കായി നിർമ്മിച്ച പുതിയ ക്യാമ്പസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇക്കഴിഞ്ഞ ജനുവരി 19 നും പ്രധാനമന്ത്രി മുംബൈയിൽ എത്തുകയും വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. മുംബൈ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തുടർച്ചയുള്ള പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യവും ഉണ്ട്

'കേന്ദ്രസർക്കാരിൻ്റെ പ്രഥമ പരിഗണന രാജ്യതാൽപര്യമാണ്,കോൺഗ്രസിൻ്റെ പ്രഥമ പരിഗണന 'ഒരു കുടുംബ'വും '

PREV
Read more Articles on
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി