
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്‍ ലൈംഗികമായി ആക്രമിച്ചെന്ന ആരോപണം ഉന്നയിച്ച സന്ദേശ്ഖാലിയിലെ യുവതിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. ബംഗാള്‍ സന്ദര്‍ശനത്തിനിടെയാണ്, സന്ദേശ്ഖാലി ബരാസയില്‍ വച്ച് പ്രധാനമന്ത്രിയും യുവതിയും കൂടിക്കാഴ്ച നടത്തിയത്. യുവതിയും സംഘവും തങ്ങളുടെ കഷ്ടപ്പാടുകളും വേദനയും പ്രധാനമന്ത്രിയെ അറിയിച്ചു. അദ്ദേഹം അത് പിതാവിനെ പോലെ ക്ഷമയോടെ കേട്ടെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. സ്ത്രീകള്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ വികാരധീനരായാണ് സംസാരിച്ചതെന്നും മോദി അവരെ ആശ്വസിപ്പിച്ചെന്നും നേതാക്കള്‍ പറഞ്ഞു.
സന്ദേശ്ഖാലിയിലെ പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഷെയ്ഖ് ഷാജഹാനും അനുയായികളും ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് നിരവധി സ്ത്രീകളാണ് രംഗത്തെത്തിയത്. 40 കാരനായ ഷാജഹാനെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ ഷാജഹാനെ ടിഎംസി ആറ് വര്‍ഷത്തേക്ക് സസ്പെന്‍ഡും ചെയ്തിരുന്നു.
സംഭവത്തില്‍ മമത ബാനര്‍ജിക്കെതിരെ പ്രധാനമന്ത്രി മോദി വിമര്‍ശനം നടത്തിയിരുന്നു. സന്ദേശ്ഖാലിയില്‍ എന്ത് സംഭവിച്ചാലും അത് ലജ്ജാകരമായ കാര്യമാണ്. ഇതിന് ഉത്തരവാദിയായ വ്യക്തിയെ സംരക്ഷിക്കാനാണ് മമത സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി സന്ദര്‍ശനത്തിന് മുന്‍പ് പറഞ്ഞിരുന്നു.
ഡ്രെെവര്‍ക്ക് തലകറക്കം; നിയന്ത്രണം വിട്ട് ബസ്, കോഴിക്കോട് സംഭവിച്ചത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam