
വാരാണസി: രാജ്യത്തെ എല്ലാ വനിതകൾക്കും വനിതാ ദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ അമ്മമാർക്കും സഹേോദരിമാർക്കും പെൺകുട്ടികൾക്കും ആശംസകൾ നേരുന്നു. പുതിയ ഇന്ത്യക്കായുള്ള പോരാട്ടത്തിൽ വളരെ നിർണ്ണായകമായ പങ്കാണ് വനിതകൾക്കുള്ളത്. രാജ്യത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് നിങ്ങളുടെ സജീവ പങ്കാളിത്തവും പ്രാർത്ഥനകളും അനിവാര്യമാണെന്നും പ്രധാനമന്ത്രി വാരാണസിയിൽ പറഞ്ഞു.
സൈന്യത്തിന്‍റെ ഓരോ വിജയങ്ങളും രാജ്യത്തെ എല്ലാ വനിതകളേയും പ്രചോദിപ്പിക്കുകയാണ്. തങ്ങൾക്കും രാജ്യത്തിനായി പോരാടാനാകുമെന്ന ആത്മവിശ്വാസം നൽകുന്നതാണ് ഈ വിജയങ്ങൾ. രാജ്യത്തെ ധീരരായ വനിതകൾ ഇന്ന് പോർവിമാനങ്ങൾ പറത്തുകയും ലോകം മുഴുവൻ സഞ്ചരിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam