'ഒമിക്രോണിനെതിരെ മുന്‍കരുതല്‍'; വാക്സിനേഷൻ 140 കോടി ഡോസ് പിന്നിട്ടത് ഓരോ ഇന്ത്യാക്കാരന്‍റെയും വിജയം: മോദി

Published : Dec 26, 2021, 12:22 PM ISTUpdated : Dec 26, 2021, 03:30 PM IST
'ഒമിക്രോണിനെതിരെ മുന്‍കരുതല്‍'; വാക്സിനേഷൻ 140 കോടി ഡോസ് പിന്നിട്ടത് ഓരോ ഇന്ത്യാക്കാരന്‍റെയും വിജയം: മോദി

Synopsis

ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിനെയും വരുണ്‍ സിംഗിനെയും മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി അനുസ്‍മരിച്ചു. ഭാരതത്തിന് വേണ്ടി പൊരുതിയ നിരവധി പേരുടെ ജീവന്‍ നഷ്ടമായെന്നും പ്രധാനമന്ത്രി അനുസ്‍മരിച്ചു. 

ദില്ലി: ഒമിക്രോൺ (Omicron) നേരിടാൻ എല്ലാ മുൻകരുതലും എടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലെ (Man Ki Baat) ഈ വർഷത്തെ അവസാന എപ്പിസോഡിലാണ് ഒമിക്രോണ്‍ മുന്‍കരുതലിനെക്കുറിച്ചും വാക്സിനേഷനേക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചത്. വാക്സീനേഷൻ 140 കോടി ഡോസ് പിന്നിട്ടത് ഓരോ ഇന്ത്യാക്കാരന്റെയും വിജയമാണ്. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം ഒന്നിച്ച് നിന്നു. പുതുവര്‍ഷത്തില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു പറഞ്ഞു. ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിനെയും വരുണ്‍ സിംഗിനെയും മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി അനുസ്‍മരിച്ചു. ഭാരതത്തിന് വേണ്ടി പൊരുതിയ നിരവധി പേരുടെ ജീവന്‍ നഷ്ടമായെന്നും പ്രധാനമന്ത്രി അനുസ്‍മരിച്ചു. 

അതേസമയം കൗമാരക്കാർക്കുള്ള കൊവിഡ് വാക്സീനിലും ബൂസ്റ്റർ ഡോസിലും മാർഗനിർദേശം ഇന്നിറങ്ങിയേക്കും. കുട്ടികൾക്ക് വാക്സീൻ നല്‍കി തുടങ്ങാനുള്ള തീരുമാനം ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പ്രധാനമന്ത്രി അറിയിച്ചത്. അടുത്ത മാസം മൂന്നു മുതൽ ഇത് നല്‍കാനാണ് തീരുമാനം. എന്നാല്‍ ഏത് വാക്സീൻ ഉപയോഗിക്കും എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. കുട്ടികള്‍ക്കുള്ള രണ്ട് വാക്സീനുകൾക്കാണ് ഇപ്പോൾ അനുമതി കിട്ടിയത്. ഒന്ന് സൈഡസ് കാഡില്ലയുടെ സൈകോവ് ഡി യാണ്. ഓഗസ്റ്റിൽ ഈ വാക്സീന് അടിയന്തര ഉപയോഗത്തിന് അനുവാദം നല്‍കിയതാണ്. മൂന്നു ഡോസ് കുത്തിവെപ്പിലൂടെയാണ് ഈ വാക്സീൻ നല്‍കേണ്ടത്. കമ്പനിയുമായി വിലയെക്കുറിച്ച് 
സർക്കാർ സംസാരിച്ച് ധാരണയിൽ എത്തിയിട്ടുണ്ട്.

രണ്ടാമത്തേത് ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനാണ്. 12 വയസിന് മുകളിലുള്ളവർക്ക് ഇത് നല്‍കാന്‍ ഡിസിജിഐ അംഗീകാരം വെള്ളിയാഴ്ച്ച കിട്ടി. സീറം ഇൻസ്റ്റിറ്റ്യൂട്ടിട്ടിന്‍റെയും ജോൺസൺ ആന്‍റ് ജോൺസന്‍റെയും വാക്സീനുകൾക്കായുള്ള അപേക്ഷകളും സർക്കാരിന് നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ ജനസംഖ്യയിൽ നാലിലൊന്ന് 18 വയസിന് താഴെയുള്ളവരാണ്. ഇതിൽ 15നും18നും ഇടയിലുള്ളവർക്കാണ് ആദ്യ വാക്സീന്‍ നല്‍കുന്നത്. എല്ലാം കുട്ടികൾക്കും വാക്സീൻ നല്‍കാന്‍ ഒരു വർഷം എടുക്കാനാണ് സാധ്യത.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയുന്നു, വിജയ് ഒറ്റപ്പെടുന്നു; ഡിഎംകെ പാളയത്തിലേക്ക് ചുവടുമാറ്റി എഐഎഡിഎംകെ എംഎൽഎ; ദിനകരൻ എൻഡിഎയിൽ
സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശങ്ങൾ: ഉദയനിധി സ്റ്റാലിന്‍റേത് വിദ്വേഷ പ്രസംഗം ആണെന്ന് മദ്രാസ് ഹൈക്കോടതി