
ദില്ലി: ഭീകരത അടിസ്ഥാനമാക്കി പടുത്തുയർത്തുന്ന ഒരു സാമ്രാജ്യവും ദീർഘകാലം നിലനിൽക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യത്വത്തെ എല്ലാ കാലത്തേക്കും അടിച്ചമർത്താൻ ഇവർക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്നത്, ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു.
ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിങ് വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം. 'പല തവണ സോമനാഥ ക്ഷേത്രം തകർക്കപ്പെട്ടു. അതിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കാൻ നിരവധി തവണ ശ്രമങ്ങളുണ്ടായി. എന്നാൽ ഓരോ തവണയും ക്ഷേത്രം ആക്രമണങ്ങളെ മറികടന്ന് ഉയർന്നുവന്നു. അതിലൂടെ ക്ഷേത്രം നമുക്കെല്ലാം ആത്മവിശ്വാസം നൽകുന്നു,'- മോദി പറഞ്ഞു.
'ലോകത്ത് ടൂറിസം ഭൂപടത്തിൽ 65ാം സ്ഥാനത്തായിരുന്നു 2013 ൽ രാജ്യമുണ്ടായിരുന്നത്. എന്നാൽ 2019 ൽ ട്രാവൽ ആന്റ് ടൂറിസം കോംപറ്റീറ്റീവ്‌നെസ് ഇന്റക്സിൽ ഇന്ത്യ 34ാം സ്ഥാനത്തേക്ക് ഉയർന്നു,' എന്നും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam